ADVERTISEMENT

തൃശൂർ ∙ അനർഹരെ ഒഴിവാക്കി അർഹരായവർക്കു മാത്രം മുൻഗണനാ വിഭാഗം റേഷൻ കാർഡ് അനുവദിക്കാൻ പൊതുവിതരണ വകുപ്പ് നടപടി ശക്തമാക്കി. അനർഹമായി കാർഡ് കൈവശംവച്ചാൽ ശിക്ഷ ഉറപ്പാണ്. മുൻഗണനാ വിഭാഗത്തിലേക്കു കാർഡുകൾ മാറ്റാൻ ഇങ്ങനെ അപേക്ഷിക്കാം:

∙ റേഷൻ കാർഡ് മുൻഗണന (ബിപിഎൽ) വിഭാഗത്തിലേക്കു മാറ്റാൻ വെള്ളക്കടലാസിൽ താലൂക്ക് സപ്ലൈ ഓഫിസർക്ക് അപേക്ഷ നൽകണം.  റേഷൻ കാർഡ് നമ്പർ, ഫോൺ നമ്പർ എന്നിവയും രേഖപ്പെടുത്തണം.

∙ വീടിന്റെ വിസ്തീർണം തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം  സമർപ്പിക്കണം. വാടക വീടാണെങ്കിൽ താമസ സർട്ടിഫിക്കറ്റ് / വാടകക്കരാറിന്റെ പകർപ്പ് , റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം 

∙ മാരക രോഗം പിടിപെട്ടവർ റേഷൻ കാർഡിൽ ഉണ്ടെങ്കിൽ അവരുടെ രോഗം തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്. 

∙ ആശ്രയ പദ്ധതിയിൽ  ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അക്കാര്യം  തെളിയിക്കുന്ന സാക്ഷ്യപത്രം. 

∙ പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണം.

∙ തൊഴിൽ മേഖല തെളിയിക്കാനുള്ള രേഖകൾ, ക്ഷേമനിധി പാസ് ബുക്കിന്റെ പകർപ്പ്, തൊഴിലുറപ്പ് കാർഡിന്റെ പകർപ്പ്. 

∙ കുടുംബത്തിൽ ആരുടെയും പേരിൽ‍ സ്വന്തമായി സ്ഥലവും വീടും ഇല്ലെങ്കിൽ വില്ലേജ് ഓഫിസിൽ നിന്നു ലഭിച്ച സർട്ടിഫിക്കറ്റ്. 

∙ സർക്കാർ ധനസഹായത്തോടെ ലഭിച്ച വീടാണെങ്കിൽ ഏതു പദ്ധതിപ്രകാരം ലഭിച്ചതാണെന്ന സാക്ഷ്യപത്രം.

∙ വീട് ജീർണിച്ചതോ, കുടിൽ ആണെങ്കിലോ, ശുചിമുറി, കുടിവെള്ള സൗകര്യം ഇല്ലെങ്കിലോ അതു തെളിയിക്കുന്ന സാക്ഷ്യപത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com