മ്ലാവിന് പ്രിയം പലഹാരം; വഴിയാത്രക്കാരും സഞ്ചാരികളും നല്‍കുന്ന ഭക്ഷണത്തിനായി കാത്തിരിപ്പ്

  പുളിയിലപ്പാറയിൽ നിർത്തിയിട്ട ബസിൽ നിന്നു തീറ്റ തേടുന്ന മ്ലാവ്.
പുളിയിലപ്പാറയിൽ നിർത്തിയിട്ട ബസിൽ നിന്നു തീറ്റ തേടുന്ന മ്ലാവ്.
SHARE

അതിരപ്പിള്ളി∙ പുളിയിലപ്പാറയിലെ പലഹാര പ്രിയനായ മ്ലാവ് കൗതുകമാകുന്നു. 4 വര്‍ഷം മുന്‍പു നാട്ടിലേക്കെത്തിയ മ്ലാവ് ആദ്യകാലത്ത് ആളുകളിൽ നിന്നകലം പാലിച്ചിരുന്നു. എന്നാൽ പോകെപ്പോകെ, നാട്ടുകാരും യാത്രക്കാരും എറിഞ്ഞു നല്‍കുന്ന പലഹാരങ്ങളുടെ രുചി പ്രിയങ്കരമായി.

ഇപ്പോൾ, പകല്‍ പോലും വഴിയാത്രക്കാരും സഞ്ചാരികളും നല്‍കുന്ന ഭക്ഷണത്തിനായി കാത്തിരിപ്പാണ്. ബസ് യാത്രക്കാരില്‍ നിന്ന് ഇരുകാലുകളില്‍ ഉയര്‍ന്നു നിന്ന് പലഹാരങ്ങളും പഴങ്ങളും അകത്താക്കി സഞ്ചാരികള്‍ക്കു കാഴ്ച്ച വിരുന്ന് സമ്മാനിക്കുകയാണ് ഈ മ്ലാവ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN thrissur
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA