ADVERTISEMENT

കൊടുങ്ങല്ലൂർ ∙ വയറ്റിൽ ആഴത്തിലുള്ള മുറിവ്, കുടൽ പുറത്തേക്കു തള്ളി, ആമാശയത്തിനും മുറിവേറ്റു... പക്ഷേ, ഭയക്കേണ്ട; 2 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിൽ മണിക്കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. തെരുവു നായയുടെ കടിയേറ്റ് അപകടനിലയിലായ മണിക്കുട്ടിക്ക് കൊടുങ്ങല്ലൂർ വെറ്ററിനറി പോളി ക്ലിനിക്കിൽ ആയിരുന്നു ശസ്ത്രക്രിയ.

നാട്ടിക ലെമർ സ്കൂളിനു സമീപം ചെമ്പിപറമ്പിൽ രാജേഷിന്റെ ആടാണു മണിക്കുട്ടി. ഇന്നലെ രാവിലെ 9.45ന് ആണ് വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന മണിക്കുട്ടിയെ ഓടിയെത്തിയ നായ കടിച്ചത്. നാട്ടിക ബീച്ചിലെ വെറ്ററിനറി ഡിസ്പെൻസറിയിൽ പ്രാഥമിക ചികിത്സ നൽകിയ ആടിനെ ഗുരുതരാവസ്ഥയിൽ ആയതിനാൽ വെറ്ററിനറി പോളി ക്ലിനിക്കിൽ എത്തിക്കുകയായിരുന്നു.

സീനിയർ വെറ്ററിനറി സർജൻ ഡോ. എൻ. കെ. സന്തോഷ്, വെറ്ററിനറി സർജൻ ഡോ. അലക്സ് കിടങ്ങൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. വെറ്ററിനറി സർജൻ ഡോ. പി.കെ. ശബ്ന, ഡോക്ടേഴ്സ് ട്രെയിനികളായ ഡോ. ജിത, ഡോ. ഗോപിക, ഡോ. നയന എന്നിവരും ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നു.

വെറ്ററിനറി ഡിസ്പെൻസറി പോളി ക്ലിനിക് ആക്കിയതിനു ശേഷം വിവിധ പ്രദേശങ്ങളിൽ നിന്ന് ഒട്ടേറെ കേസുകളാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com