ADVERTISEMENT

കൊടുങ്ങല്ലൂർ ∙ ‘‘പണം കൊടുത്തു വെള്ളം വാങ്ങാൻ നിവ‍‌ർത്തിയില്ല; കോവിഡ് പശ്ചാത്തലത്തിൽ കൂലിപ്പണി പോലും കുറവാണ്. അതിനിടിയിലാണ് കുടിവെള്ളത്തിനായുള്ള അലച്ചിൽ’’– നാരായണമംഗലം സ്വദേശി ചാലിക്കാരൻ ഉണ്ണിക്കൃഷ്ണന്റെ വാക്കുകളിൽ നിരാശ മാത്രം. നഗരസഭ പുല്ലൂറ്റ് തെക്കേകുന്ന് പ്രദേശത്തെ സ്ഥിതിയാണിത്. തെക്കേക്കുന്നിൽ ഒരു പ്രദേശത്തു മാത്രം ഒരു മാസത്തിലേറെയായി വെള്ളം എത്തിയിട്ട്.

പുത്തൻച്ചിറയിൽ കൂലിപ്പണിക്കു പോയ ഉണ്ണിക്കൃഷ്ണൻ ജോലി കഴിഞ്ഞു തിരികെ വരുമ്പോൾ 2 വലിയ കുപ്പിയിൽ വെള്ളം കൊണ്ടുവരും. പ്രദേശത്തെ മറ്റു വീട്ടുകാരും സമാന ദുരിതത്തിലാണ്. ജല അതോറിറ്റി അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നാണു നാട്ടുകാരുടെ പരാതി. ചില സംഘടനകളുടെ സമ്മർദ ഫലമായി ഒരു പ്രാവശ്യം വണ്ടിയിൽ വെള്ളമെത്തിച്ചു. കനോലി കനാലിനോടു ചേർന്നുള്ള മറ്റു പ്രദേശങ്ങളിലും രൂക്ഷമായ ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്നുണ്ട്.

ജല അതോറിറ്റി വെള്ളം മാത്രം ആശ്രയിക്കുന്ന പ്രദേശങ്ങളിൽ പൈപ്പിൽ വെള്ളം എത്തിയിട്ടു ആഴ്ച പിന്നിട്ടു. പുല്ലൂറ്റ് തൈവെപ്പിൽ നിന്നു പടിഞ്ഞാറ് ഭാഗത്തു കൊടവത്ത് ക്ഷേത്രത്തിനു സമീപം വീടുകളിലേക്കു വെള്ളം എത്തുന്നില്ല. 2 ആഴ്ചയായി കൃത്യമായി വെള്ളം എത്തുന്നില്ലെന്നു നാട്ടുകാർ പറഞ്ഞു. ഇന്നലെ രാത്രിയും വെള്ളത്തിനായി ഏറെ നേരം കാത്തിരുന്നു. പാലിയംതുരുത്ത്, കക്കമാടൻതുരുത്ത്, വിപി തുരുത്ത്, പടന്ന, പുല്ലൂറ്റ് വയലാർ, ഉഴുവത്തുകടവ് പ്രദേശങ്ങളിലാണ് രൂക്ഷമായ ശുദ്ധജല ക്ഷാമം നേരിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com