ADVERTISEMENT

കയ്പമംഗലം ∙ മതിലകം കൂളിമുട്ടത്ത് ആറാം ക്ലാസ്സുകാരന്റെ പത്ത് മണി ചെടികളുടെ കൃഷി. കളരിപ്പറമ്പ് സ്കൂളിലെ വിദ്യാർഥിയായ കൃഷ്ണ നിവേദാണ് മണ്ണിൽ പൊന്നു വിളയിച്ച ഈ കുട്ടി പൂ കർഷകൻ. കോവിഡ് ലോക്ഡൗൺ കാലത്ത് കൃഷി ചാലഞ്ചിലൂടെ മിടുക്കു തെളിയിച്ച് പത്തുമണി കൃഷിയിൽ പൂക്കളുടെ വർണ പ്രപഞ്ചം സൃഷ്ടിക്കുകയായിരുന്നു.

കൂളിമുട്ടം ഊമന്തറയിൽ ബന്ധുവിന്റെ 60 സെന്റ് സ്ഥലത്തും വീടിന്റെ മട്ടുപ്പാവിലുമായി 1200 ഗ്രോ ബാഗികളിലായി 100 ൽ അധികം പത്തു മണിച്ചെടി ഇനങ്ങളും എട്ട് മണി ചെടികളുമാണ് കൃഷിയൊരുക്കിയിട്ടുള്ളത്. വ്യാവസായിക അടിസ്ഥാനത്തിൽ തയാറാക്കിയ പത്തുമണി ചെടികൾ ഇന്ത്യയിലെ മിക്കാവാറും സംസ്ഥാനങ്ങളിലേക്ക് ഇതിനകം തന്നെ അയച്ചു കഴിഞ്ഞു. അടിപറമ്പിൽ സുധീഷ് ശങ്കർ ലാലി ദമ്പതികളുടെ മകനാണ്. ചെടികൾ വാങ്ങാൻ ദൂരെ ഭാഗങ്ങളിൽ നിന്നുള്ളവർ അടക്കം ആവശ്യക്കാരും ഏറെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com