ADVERTISEMENT

കിള്ളിമംഗലം∙ വഴിയോരത്ത് നിന്ന് കളഞ്ഞ് കിട്ടിയ ആറു പവൻ സ്വർണവും, പണവും ഉടമയ്ക്ക് കൈമാറി ഓട്ടോ ഡ്രൈവറും, ബൈക്ക് യാത്രക്കാരനും മാതൃകയായി. കിള്ളിമംഗലം ഉദുവടി പ്രദേശത്ത് നിന്ന് ഇന്ന് രാവിലെയാണ് യാത്രക്കാരായ കിള്ളിമംഗലം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അബുവിനും, ബൈക്ക് യാത്രക്കാരനായ സതീഷിനും ആറു പവൻ സ്വർണവും, ഏഴായിരത്തോളം രൂപയും കളഞ്ഞ് കിട്ടിയത്.

സ്വർണവും പണവും അടങ്ങുന്ന ബാഗ് ഇരുവരും ചേർന്ന് ചേലക്കര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പൊലീസിന്റെ അന്വേഷണത്തിൽ ഉടമ തോന്നൂർക്കര സ്വദേശി സുഭാഷിന്റേതാണെന്നു കണ്ടെത്തി.സ്റ്റേഷനിലേക്ക് വിളിപ്പിച്ച് സ്വർണവും, പണവുമടങ്ങുന്ന ബാഗ് കൈമാറി. എസ്ഐ മാരായ കെ.ജെ. പ്രവീൺ, എം.ഹംസ, എഎസ്ഐ കബീർ, എസ്സിപിഒ അജിത്ത്. സിപിഒമാരായ നൗഫൽ,വിജയൻ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com