ADVERTISEMENT

പുന്നയൂർക്കുളം∙ കുടുംബവഴക്ക് ചോദ്യം ചെയ്തതിനു വീടുകയറി അച്ഛനെയും മകനെയും ആക്രമിച്ച് പരുക്കേൽപ്പിച്ച സംഭവത്തിൽ വെട്ടിപ്പുഴ തറയിൽ സുബിനെ (32) വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു.    സുബിന്റെ 2 സുഹൃത്തുക്കളെ കൂടി പിടികിട്ടാനുണ്ട്. കഴിഞ്ഞ 28 നാണ് വെട്ടിപ്പുഴ വിരുപ്പാക്കതറയിൽ ശ്രീജിത്ത് (32), പിതാവ് കുമാരൻ (58) എന്നിവരെ സുബിനും സംഘവും ആക്രമിച്ചത്. 

സംഭവത്തിൽ ശ്രീജിത്തിന്റെ കൈ ഒടിഞ്ഞിരുന്നു.സുബിന്റെ മർദനത്തെ തുടർന്ന് ഭാര്യ അശ്വതി, ചേച്ചിയുടെ വീട്ടിൽ അഭയം തേടിയിരുന്നു. ചേച്ചിയുടെ ഭർത്താവാണ് ശ്രീജിത്ത്. അശ്വതിയെ സംരക്ഷിക്കുന്നതിലുള്ള വിരോധത്തിലാണ് സുബിൻ ആക്രമണം നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com