ADVERTISEMENT

കുന്നംകുളം ∙ പഴയ ബസ് സ്റ്റാൻഡിലും പരിസരത്തും വെളിച്ചമില്ലാത്തത് രാത്രിയെത്തുന്ന യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു.ഇവിടം സാമൂഹികവിരുദ്ധരുടെ താവളമാണെന്നാണ് പരാതി.ഹെർബർട്ട് റോഡിലെ ടെർമിനൽ പ്രവർത്തനം തുടങ്ങിയതോടെ ബസുകൾ പൂർണമായും അവിടേക്കു മാറ്റി. ഇതേത്തുടർന്ന് പഴയ ബസ് സ്റ്റാൻഡ് അനാഥാവസ്ഥയിലായി. 

വിളക്കുകൾ കേടായി ഏറെ നാളായിട്ടും നന്നാക്കിയിട്ടില്ല. പുതിയ ബസ് സ്റ്റാൻഡിലേക്ക് രാത്രി ബസുകൾ പോകാത്തതിനാൽ യാത്രക്കാർ കേന്ദ്രീകരിക്കുന്നത് പഴയ ബസ് സ്റ്റാൻഡ് പരിസരത്തു തന്നെയാണ്. ഇതര ജില്ലകളിലേക്ക് പോകുന്നവർ അടക്കം നൂറുകണക്കിനു പേർ ദിവസവും ഇവിടെ എത്തുന്നു.നഗരസഭയുടെ വ്യാപാര സമുച്ചയങ്ങൾ അടക്കം ഇൗ പരിസരത്താണ്. 

പകൽ സമയം ബസുകൾ ഇവിടെ നിർത്തി യാത്രക്കാരെ കയറ്റാറുണ്ടെങ്കിലും പഴയ ബസ് സ്റ്റാൻഡിലെ ടാർ ചെയ്ത വിശാലമായ സ്ഥലം എങ്ങനെ ജനങ്ങൾക്ക് ഉപകാരപ്രദമാക്കുമെന്ന് ഇനിയും ധാരണയായില്ല.  സുരക്ഷയ്ക്ക് പൊലീസുകാരെ നിയോഗിക്കണമെന്നും, ശുചീകരണം കാര്യക്ഷമമായി നടത്തണമെന്നും ആവശ്യമുണ്ട്. ഇവിടെ പാർക്കിങ് സൗകര്യം ഒരുക്കിയാൽ പ്രയോജനകരമാകുമെന്ന് നിർദേശമുയർന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com