ADVERTISEMENT

മുല്ലശേരി ∙ ഉൗരകം പതിയാർക്കുളങ്ങര പാലത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ. പാടശേഖരങ്ങളുടെ ബണ്ടുകളെ തമ്മിൽ ബന്ധിപ്പിക്കാനുള്ള വിങ് വാളിന്റെ നിർമാണം മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. കനാലിന്റെ ഇരു ഭാഗത്തും ചിറകെട്ടി വെള്ളം തടഞ്ഞ് നിർത്തിയാണ് നിർമാണം നടത്തിയിരുന്നത്. 

മേയ് അവസാനത്തോടെ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും കോവിഡും ലോക്ഡൗണും സാമഗ്രികൾ ലഭിക്കാനുള്ള വിഷമവുമാണ് നിർമാണം പൂർത്തീകരിക്കാൻ തടസ്സമായത്.    കെഎൽഡിസിയാണ് 1.06 കോടി രൂപ ചെലവഴിച്ച് സ്ളൂസോടുകൂടിയ പാലം നിർമിക്കുന്നത്. 

മഴക്കാലം കഴിയുന്നതോടെ വിങ്ങ് വാൾ കെട്ടി മണ്ണിട്ട് ഇരു ഭാഗത്തേക്കും അപ്രോച്ച് റോഡുകൾ ഉണ്ടാക്കി നിർമാണം പൂർത്തീകരിക്കുമെന്ന് എഇ വി.ജി.സുനിൽ പറഞ്ഞു. 21 മീറ്റർ നീളത്തിൽ 3 സ്പാനുകളോടുകൂടിയതാണ് പാലം. പാലം യാഥാർഥ്യമാകുന്നതോടെ മുല്ലശേരി പഞ്ചായത്തിലുള്ളവർക്ക് അടാട്ട് വഴി തൃശൂരിലെത്താൻ എളുപ്പമാകും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com