ADVERTISEMENT

അതിരപ്പിള്ളി∙ .ചാലക്കുടി മലക്കപ്പാറ പാതയിൽ പത്തടിപാലത്തിനു സമീപം തകർന്ന കലുങ്കിനു സമാന്തരമായി പൈപ്പു കൾവർട്ട് നിർമാണം ആരംഭിച്ചു.തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്നും പൊള്ളാച്ചി വഴിയാണ് പൈപ്പുകൾ എത്തിച്ചത്.ഇതോടെ സംരക്ഷണ ഭിത്തിയുടെ നിർമാണത്തിനൊപ്പം ഗതാഗത സംവിധാനം  വേഗത്തിൽ പുനഃസ്ഥാപിക്കാനും സാധിക്കും.

ബദൽ സംവിധാനത്തിന് വേണ്ടത്ര സൗകര്യമില്ലാത്തതിനാൽ നിലവിലുണ്ടായിരുന്ന പാലം എത്രയും വേഗത്തിൽ പണി പൂർത്തീകരിക്കാനാണ്  ജില്ലാ ഭരണകൂടം കരാറുകാർക്ക് നൽകിയ നിർദേശം . 3 നിരയിൽ 2.5 മീറ്റർ നീളമുള്ള 12 പൈപ്പുകൾ സ്ഥാപിച്ചാണ് താൽക്കാലിക പാലം നിർമിക്കുന്നത്.

പണികൾ ആരംഭിച്ച് 4 ദിവസത്തിനുള്ളിൽ വാഹനങ്ങൾ കടത്തിവിടാൻ സാധിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.10 ദിവസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യമെങ്കിലും വനമേഖലയിൽ മഴ തുടരുന്നത് കോൺക്രീറ്റിങ്ങിനെ പ്രതികൂലമായി ബാധിക്കും.കലുങ്ക് തകർന്ന് ഗതാഗതം നിർത്തിവച്ചതു  മുതൽ മലക്കപ്പാറ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com