ADVERTISEMENT

കാട്ടൂർ ∙ പഞ്ചായത്തിലെ 14 വാർഡിലെയും 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സീൻ നൽകി. 3 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നു ‘മനോരമ’യുടെ വാക്സീൻ ചാലഞ്ചിൽ 29നു പഞ്ചായത്ത് പ്രഖ്യാപിച്ചിരുന്നു.      പഞ്ചായത്ത് ഭരണസമിതിയുടെയും പഞ്ചായത്ത് അംഗങ്ങളുടെയും ആശാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ, സാമൂഹിക ആരോഗ്യ കേന്ദ്രം ഡയറക്ടർ ഡോ. ടി.എ.ഷാജി എന്നിവരുടെ നേത‍ൃത്വത്തിലുള്ള സംഘം തുടക്കം മുതൽ വാക്സീൻ സൗജന്യമായി ലഭ്യമാക്കുന്നതിന് കൂട്ടായി പ്രവർത്തിച്ചു.

ഏപ്രിൽ 25 വരെ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് 2–ാം ഡോസും നൽകി. ഡോ. ജോഷ്ന, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എം.ഉമേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എൻ.ആർ.രതീഷ്, നീതുമോൾ, സോഫി, എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാക്സിനേഷൻ.

ഒന്നാം ഡോസ് സമ്പൂർണമാക്കി തിരുവില്വാമല

പഞ്ചായത്തിലെ ജനങ്ങളിൽ 99.7 ശതമാനം പേർക്കും ഒന്നാം ഡോസ് വാക്സീൻ നൽകിയതായി പ്രസിഡന്റ് സ്മിത സുകുമാരൻ പറഞ്ഞു. കോവിഡ് ബാധിതരടക്കമുള്ള ആളുകൾക്കാണ് വാക്സീൻ നൽകാനുള്ളത്. 2 ദിവസം കൊണ്ടു വാക്സിനേഷൻ ഒന്നാം ഘട്ടം പൂർത്തിയാക്കുമെന്നു കഴിഞ്ഞ ദിവസം മനോരമ വാക്സിനേഷൻ ചാലഞ്ചിൽ പഞ്ചായത്ത് പ്രഖ്യാപിച്ചിരുന്നു. പറഞ്ഞ സമയത്തു തന്നെ ലക്ഷ്യം കാണാൻ‍ പഞ്ചായത്തിനു സാധിച്ചു. 65 ശതമാനം പേർക്കു രണ്ടാം ഡോസ് നൽകാനും പഞ്ചായത്തിനു കഴിഞ്ഞിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.

അന്നമനടയിൽ 100 ശതമാനം

പഞ്ചായത്തിൽ സാധ്യമായ എല്ലാവർക്കും ആദ്യഡോസ് വാക്സിനേഷൻ നൽകി 100 ശതമാനമെന്ന ലക്ഷ്യം  കൈവരിച്ചതായി പ്രസിഡന്റ് പി.വി. വിനോദ് പറഞ്ഞു.  അയൽസംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക ക്യാംപ് നടത്തി. രണ്ടാം ഡോസ് വാക്സിനേഷനും അവസാന ഘട്ടത്തിലാണെന്ന് പ്രസിഡന്റ് പറഞ്ഞു.

വാക്സീൻ: പത്തു നാൾ   ചാലഞ്ചുമായി വരവൂർ

10 ദിവസത്തിനുള്ളിൽ ആദ്യ ഡോസ് കോവിഡ് വാക്സീൻ പഞ്ചായത്തിലെ എല്ലാവരിലും എത്തിക്കുമെന്നു വരവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുനിത.  ദിവസവും അഞ്ഞൂറിലേറെ ആളുകൾക്ക് വാക്സീൻ നൽകുന്നതിനു പഞ്ചായത്തിൽ ക്യാംെപയ്നുകൾ നടക്കുന്നുണ്ട്.     വാക്സീൻ ക്ഷാമം നേരിട്ടില്ലെങ്കിൽ സെപ്റ്റംബർ 10നകം മുഴുവൻ ആളുകളിലും വാക്സീൻ എത്തിക്കും. 3231 പേർക്കുകൂടി വാക്സീൻ നൽകാനുണ്ട്. വാക്സീൻ ബോധവൽക്കരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com