ADVERTISEMENT

ചാലക്കുടി ∙ ഉറങ്ങിയുണർന്നപ്പോൾ മുറ്റത്തു വെള്ളം. കൂടപ്പുഴ കുട്ടാടൻപാടത്തെ പുരയിടങ്ങളിലാണ് അപ്രതീക്ഷിതമായി വെള്ളമെത്തിയതെന്നു പ്രദേശവാസിയായ മിമിക്രി കലാകാരൻ കലാഭവൻ ജയൻ പറഞ്ഞു. വാതിൽ തുറന്നു നോക്കുമ്പോഴേക്കും വെള്ളം മുറ്റത്തെത്തി. തോട്ടിൽ നിന്ന് കലങ്ങിമറിഞ്ഞ വെള്ളം അതിവേഗം കുതിച്ചെത്തുകയായിരുന്നു. വെള്ളപ്പൊക്കമുണ്ടാകുമെന്ന ഭീതിയിൽ വീടിനകത്തെ സാധനങ്ങൾ മുകൾ നിലയിലേക്ക് മാറ്റി.

നാട്ടുകാരും സഹായത്തിനെത്തി. ഭിന്നശേഷിക്കാരനായ കുട്ടി ഉൾപ്പെടെയുള്ളവരെ ദുരിതാശ്വാസ ക്യാംപിലെത്തിച്ചു. അമ്മ അസുഖബാധിതയായി ആശുപത്രിയിലാണ്. വെള്ളമെത്തുമെന്ന് ഒരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ല. 2018 മുതൽ പ്രദേശത്ത് വെള്ളപ്പൊക്കം പതിവാണ്. ഓരോ വർഷവും പലവട്ടം പ്രളയമെത്തുന്ന സ്ഥലമാണിത്–ജയൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com