ചിമ്മിനി ഡാമിൽ 96% ജലം; മഴ കനത്താൽ ഷട്ടറുകൾ ഉയർത്തും
Mail This Article
×
പാലപ്പിള്ളി ∙ ചിമ്മിനി ഡാമിൽ ഇന്നലെ വൈകിട്ട് 5ന് ജലനിരപ്പ് 75.61 മീറ്ററിലെത്തി. ഡാമിൽ 76.4 മീറ്റർ വരെ ജലം സംഭരിക്കാം. റൂൾ കർവ് പ്രകാരം 75.65 മീറ്റർ വരെ ഇന്നലെ ജലം സംഭരിക്കാൻ അനുവാദമുണ്ട്. ഡാമിൽ ഇപ്പോൾ 96.02% ജലമാണുള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. 5 ദിവസം മുൻപ് 4 ഷട്ടറുകളും 7.5 സെന്റിമീറ്റർ വീതം ഉയർത്തിയിരുന്നു. മഴ കനക്കുകയാണെങ്കിൽ ഇന്നോ നാളെയും കൂടുതൽ ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.