വെള്ളച്ചാട്ടത്തിനു മുകളിലെ കാവൽമാടത്തിന്റെ ഇളകാത്ത കരുത്ത്; പിന്നിൽ ‘മരുതനായകം’ എന്ന സിനിമ

അന്ന്.. കാവൽമാടമിരിക്കുന്ന സ്ഥലത്ത് 1998ൽ ക്രെയിൻ ഉറപ്പിക്കുന്ന ജോലികൾ ചെയ്യുന്ന ഷംസുദീന്റെ സംഘം.  (ഇൻസെറ്റിൽ ഷംസുദ്ദീൻ.. )
അന്ന്.. കാവൽമാടമിരിക്കുന്ന സ്ഥലത്ത് 1998ൽ ക്രെയിൻ ഉറപ്പിക്കുന്ന ജോലികൾ ചെയ്യുന്ന ഷംസുദീന്റെ സംഘം. (ഇൻസെറ്റിൽ ഷംസുദ്ദീൻ.. )
SHARE

അതിരപ്പിള്ളി∙ വെള്ളച്ചാട്ടത്തിനു മുകളിലെ കാവൽമാടത്തിന്റെ ഇളകാത്ത കരുത്തിനു പിന്നിൽ തമിഴ് നടൻ കമൽഹാസന്റെ ‘മരുതനായകം’ എന്ന പുറത്തിറങ്ങാത്ത സിനിമ. ഇതിനു ക്രെയിൻ ഉറപ്പിക്കാനായി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു മുകളിലെ പാറയിൽ കുഴിയെടുത്തതും ഇരുമ്പുകാൽ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തതും ഖലാസി കുടുംബാംഗവും തച്ചറായിൽ ക്രെയിൻ സർവീസിന്റെ ഉടമയുമായ ഷംസുദ്ദീൻ ഓർമിച്ചെടുക്കുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ എത്രയധികം വെള്ളം ഉയർന്നാലും പാറമുകളിലെ ഈ ചെറിയ കാവൽമാടം അതിനെ അതിജീവിക്കുന്നതു കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു.

ഇന്ന്.. അതിരപ്പിള്ളിയിലെ കാവൽമാടം.
ഇന്ന്.. അതിരപ്പിള്ളിയിലെ കാവൽമാടം.

ഖലാസിയായ ബേപ്പൂർ സ്വദേശി സയ്യിദ് മുഹമ്മദ്ദിന്റെ മകനായ ഷംസുദ്ദീൻ 23 വർഷം മുൻപത്തെ ചിത്രങ്ങൾ സഹിതം പറയുന്നതിങ്ങനെ: 1998 ൽ കമലഹാസൻ നായകാനായുള്ള മരുതനായകം സിനിമയുടെ ഷൂട്ടിങ് സെറ്റിടുന്നതിനു വേണ്ടി ഷംസുദ്ദീനും സംഘത്തിനും കലാ സംവിധായകൻ സാബു സിറിളിന്റെ വിളി വന്നു. വെള്ളച്ചാട്ടത്തിന്റെ അടിയിൽ നിന്നു കമലഹാസനെ മുകളിലേക്ക് വലിച്ച് കയറ്റുന്ന രംഗം ചിത്രീകരിക്കുന്നതിനുള്ള സംവിധാനമൊരുക്കണം.

ഇപ്പോഴത്തെ രീതിയിലുള്ള ക്രെയിനുകൾ ഇല്ലാത്തതിനാൽ കപ്പിയും ചപ്പാണിയും ഉപയോഗിച്ച് ഭാരം വലിച്ച് കയറ്റുന്ന ‘ഖലാസി സംവിധാന’മാണ് ഉപയോഗിച്ചത്. ഇപ്പോൾ കുടിലിരിക്കുന്ന ഭാഗത്ത് അന്ന് തടികൊണ്ടുള്ളതും എടുത്തുമാറ്റാവുന്നതുമായ ഒരു താൽക്കാലിക ഷെഡ് ഉണ്ടായിരുന്നു. വനംവകുപ്പിന്റെ അനുമതിയോടെ ഇതു മാറ്റി പാറയിൽ ജാക്ക് ഹാമർ കൊണ്ട് കുഴിയെടുത്തു.

ലോറിയുടെയും കാറിന്റെയും ആക്‌സിലുകൾ മുനകൂട്ടി കുഴികളിൽ അടിച്ചിറക്കി. ചെയിൻ ഉപയോഗിച്ചുള്ള ക്രെയിൻ സ്ഥാപിച്ചു ഷൂട്ടിങ് നടത്തി. കുഴികളിൽ നാട്ടിയ ഇരുമ്പു കാലുകൾ കോൺക്രീറ്റിൽ ഉറപ്പിച്ചാണു കാവൽമാടം പുനഃസ്ഥാപിച്ചത്. ഇപ്പോഴും അതു തന്നെയാണ് അടിത്തറ. കമലഹാസന്റെ സ്വപ്ന സിനിമ മരുതനായകം സാങ്കേതിക കാരണങ്ങളാൽ ഷൂട്ടിങ് മുടങ്ങി. പക്ഷേ, കാവൽമാടം കാലത്തെ അതിജീവിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN thrissur
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA