ADVERTISEMENT

ഇരിങ്ങാലക്കുട ∙ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ നോട്ടുകൾ കണ്ടെത്തി. ഇന്നലെ രാവിലെയാണ് ഇരിങ്ങാലക്കുട–മൂന്നുപീടിക സംസ്ഥാന പാതയിൽ ചേലൂർ ഭാഗത്ത് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ നോട്ടുകൾ കണ്ടത്. കെട്ടുകളായി ഉപേക്ഷിച്ച നോട്ടുകളിൽ പലതും ദ്രവിച്ച് ഉപയോഗശൂന്യമായ നിലയിലായിരുന്നു.

10 രൂപ മുതലുള്ള നോട്ടുകളാണ് ഉണ്ടായിരുന്നത്. രാവിലെ നോട്ടുകൾ ശ്രദ്ധയിൽപെട്ട വഴിയാത്രികർ നല്ല നോട്ടുകൾ എടുത്ത് കൊണ്ട് പോയി. ഉപയോഗശൂന്യമായവ അവിടെ തന്നെ ഉപേക്ഷിച്ചു. പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com