ADVERTISEMENT

ചാവക്കാട് ∙ ഗവ. ഹൈസ്കൂളിൽ ഷൂ ധരിച്ചെത്തിയ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തു മർദിച്ചെന്നു പരാതി. പരുക്കേറ്റ മാണിക്കത്തുപടി തൈക്കണ്ടിപ്പറമ്പിൽ ഫയാസിനെ(17) മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ ഷൂ ഇട്ടുവന്നതു ചോദ്യം ചെയ്താണ് പ്ലസ് ടു വിദ്യാർഥികൾ റാഗ് ചെയ്തതെന്നാണ് ആരോപണം. പാട്ടു പാടാനും നൃത്തം ചെയ്യാനും ആവശ്യപ്പെട്ട് മർദിച്ച ശേഷം പിന്നീട് മുതുവട്ടൂർ സെന്ററിൽ ബസ് സ്റ്റോപ്പിലെത്തിയും മർദിച്ചെന്നു പരാതിയിൽ പറയുന്നു.

ഡിസ്കിനു തകരാർ സംഭവിച്ച് ഏറെക്കാലം ചികിത്സയിലായിരുന്നു ഫയാസ്. വർഷങ്ങൾ നീണ്ട ചികിത്സയ്ക്കു ശേഷമാണ് നടന്നുതുടങ്ങിയതെന്നും ചികിത്സ ഇപ്പോഴും തുടരുകയാണെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവം പൊലീസിൽ അറിയിച്ചതായി പ്രിൻസിപ്പൽ ഇൻചാർജ് കെ.ആർ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പിടിഎ പ്രസിഡന്റ് പി.വി. ബദറുദ്ദീൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com