കഥകളി തുടങ്ങി പെൺകുട്ടികൾ; കലാമണ്ഡലത്തിൽ ചരിത്രമുദ്ര

ചുവടുറപ്പ്: ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽ കഥകളി തെക്കൻ വിഭാഗം മേധാവി കലാമണ്ഡലം രവികുമാറിനു മുന്നിൽ കളരിയിൽ ചുവടുവച്ചു തുടക്കം കുറിക്കുന്ന വിദ്യാർഥികൾ. ഇവിടെ കഥകളി പഠനത്തിന് പെൺകുട്ടികളെ പ്രവേശിപ്പിച്ചതിന്റെ ആദ്യദിനമായിരുന്നു ഇന്നലെ.
SHARE

ചെറുതുരുത്തി  ∙ 2021 ഡിസംബർ ഒന്ന് കലാമണ്ഡലത്തിന്റെ ചരിത്രത്താളുകളിൽ ഇടം പിടിച്ചു. ഔപചാരിക വിദ്യാഭ്യാസ രീതിയിൽ ആദ്യമായി കലാമണ്ഡലത്തിൽ പെൺകുട്ടികൾ കഥകളി പഠനം ആരംഭിച്ച ദിവസമായി ഈ ദിനം അറിയപ്പെടും. എട്ടാം ക്ലാസിലാണു പ്രവേശനം നൽകിയത്. അധ്യയന വർഷാരംഭമായ ഇന്നലെ 11 വിദ്യാർഥികളാണ് കഥകളി പഠിക്കാൻ എത്തിയത്. ഇതിൽ 8 പേർ പെൺകുട്ടികളാണ്. കഥകളി വടക്കൻ വിഭാഗം മേധാവി കലാമണ്ഡലം സൂര്യനാരായണന്റെ കീഴിൽ 5 പെൺകുട്ടികളും ഒരു ആൺകുട്ടിയും പഠനം തുടങ്ങി.‌ തെക്കൻ വിഭാഗം മേധാവി കലാമണ്ഡലം രവികുമാറിന്റെ കീഴിൽ 3 പെൺകുട്ടികളും രണ്ടു ആൺകുട്ടികളുമാണു പരിശീലനം നടത്തുന്നത്.

വടക്കൻ വിഭാഗത്തിൽ ദുർഗ രമേഷ് (ഇടുക്കി), കെ.എസ്.ആര്യ ( വട്ടംകുളം, മലപ്പുറം), ശ്വേത ലക്ഷ്മി (കോഴിക്കോട്), എം.എ. ത്രയംബക (കോഴിക്കോട്), എ.അക്ഷയ (കറുകപുത്തൂർ), വി.അഭിജിത്ത് ( വരവൂർ). കഥകളി തെക്കൻ വിഭാഗത്തിൽ ദേവനന്ദ (കൊല്ലം), വൈഷ്ണവി (പത്തനംതിട്ട) , കൃഷ്ണപ്രിയ (ആലപ്പുഴ), കാശിനാഥൻ ( ഹരിപ്പാട്), അർജുൻ (കൊല്ലം) എന്നിവരാണ് പരിശീലനം തേടുന്നത്. രാവിലെ 9 മുതൽ 12.30 വരെ കളരി പഠനവും രണ്ടു മുതൽ അഞ്ചുവരെ സ്കൂൾ പഠനവുമാണു നടക്കുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN thrissur
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA