ADVERTISEMENT

അതിരപ്പിള്ളി ∙ വിനോദസഞ്ചാരികൾക്ക് ചാലക്കുടിപ്പുഴയുടെ കുളിർമയിൽ കുളിക്കാൻ വനംവകുപ്പ് സൗകര്യമൊരുക്കി. 2 വർഷത്തിനു ശേഷമാണ് സഞ്ചാരികൾക്കു പുഴയിൽ ഇറങ്ങാൻ അനുമതി നൽകുന്നത്. സുരക്ഷാ സംവിധാനം പൂർത്തിയാക്കിയ ശേഷമാണു സന്ദർശകർക്കു പുഴയിൽ കുളിക്കാൻ അനുമതി നൽകിയിട്ടുള്ളത്. പൊലീസും വനം ജീവനക്കാരും നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം.

ഒരു മണിക്കൂറാണു പുഴയിൽ ചെലവഴിക്കാവുന്നത്. ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണു സമയ ക്രമീകരണം. വേനലിൽ തമിഴ്നാട്ടിൽ നിന്നെത്തുന്ന സഞ്ചാരികൾ പുഴയിൽ അലക്കും കുളിയും കഴിഞ്ഞാണ് മടങ്ങാറുള്ളത്. 2 വർഷം മുൻപ് പുഴയിൽ ഇറങ്ങുന്നതു തടഞ്ഞതിൽ സന്ദർശകരും നാട്ടുകാരും പ്രതിഷേധത്തിലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com