ADVERTISEMENT

മരോട്ടിച്ചാൽ ∙ ഒരു വർഷത്തിനുള്ളിൽ സമ്പൂർണ ചെസ് സാക്ഷരത നേടുന്ന ലോകത്തിലെ ആദ്യ ഗ്രാമമായി മാറി ഗിന്നസ് റെക്കോർഡ് നേടുക എന്ന ലക്ഷ്യത്തിലേക്ക് കരുക്കൾ നീക്കി മരോട്ടിച്ചാൽ ഗ്രാമം. മരോട്ടിച്ചാൽ ചെസ് അസോസിയേഷന്റെ നേതൃത്വത്തിൽ 9 നു അഖില കേരള ചെസ് ടൂർണമെന്റ് സംഘടിപ്പിക്കും. ഏപ്രിൽ, മേയ് മാസങ്ങളിലായി ഗ്രാമത്തിലെ കുട്ടികളടക്കമുള്ള പരമാവധി ആളുകളെ ചെസ് പഠിപ്പിക്കും.

പുത്തൂർ പഞ്ചായത്തിലെ 3 വാർഡുകളിലായുള്ള മരോട്ടിച്ചാലിലെ 1500 കുടുംബങ്ങളിലെ 4000 പേർക്ക് ചെസ് അറിയാം. ഇതിനു പിന്നിൽ പ്രവർത്തിച്ചത് ഉണ്ണിമാമൻ എന്ന് നാട്ടുകാർ വിളിക്കുന്ന സി.ഉണ്ണിക്കൃഷ്ണനാണ്. മരോട്ടിച്ചാൽ സെന്ററിലെ ഉണ്ണിമാമന്റ ചായക്കടയാണു ചെസ് പാഠശാല. വീടിനോട് ചേർന്നു ചെസ് കളിക്കാൻ ഷെഡും മാമൻ നിർമിച്ചിട്ടുണ്ട്. ചായക്കടയിലും വീട്ടിലുമായി ഒരേ സമയം 60 പേർക്ക് ചെസ് കളിക്കാനുള്ള സൗകര്യമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com