ADVERTISEMENT

തൃശൂർ ∙ ജില്ലയിൽ വിവിധ പ്രായക്കാർക്കുള്ള കോവി‍ഡ് വാക്സിനേഷൻ ക്യാംപുകൾ പുതിയ ക്രമീകരണങ്ങളോടെ ഇന്നു മുതൽ 15 വരെ നടത്തും. ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി, സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ 18 വയസ്സിനു മുകളിലുള്ളവർക്കുള്ള കോവിഷീൽ‍ഡ് വാക്സിനേഷൻ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും 15 വയസ്സിനു മുകളിലുള്ളവർക്കുള്ള കോവാക്സിൻ വാക്സിനേഷൻ ചൊവ്വാഴ്ചയും മാത്രമായിരിക്കും.

പ്രാഥമികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം, നഗര കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ 18 വയസ്സിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ് വാക്സിനേഷൻ ചൊവ്വ, വ്യാഴം ദിവസങ്ങളിലും 15 വയസ്സിനു മുകളിലുള്ളവർക്കുള്ള കോവാക്സിൻ വാക്സിനേഷൻ ശനിയാഴ്ചയും മാത്രമായിരിക്കും. 

389 പേർക്കു കോവിഡ്

ജില്ലയിൽ ഇന്നലെ 389 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. മുക്തർ–306. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91% ആണ്. ജില്ലയിൽ 3,762 പേർ ചികിത്സയിലുണ്ട്. 3,265 സാംപിളുകൾ എടുത്തതിൽ 749 പേർക്ക് ആന്റിജൻ, 2,266 പേർക്ക് ആർടിപിസിആർ, 250 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനകൾ നടത്തി. ജില്ലയിൽ ആകെ കോവിഡ് സ്ഥിരീകരിച്ചവർ–5,53,970,

മുക്തർ–5,46,953, പരിശോധനയ്ക്കയച്ച സാംപിളുകൾ– 39,25,801. ജില്ലയിൽ ഇതുവരെ 46,23,108 ഡോസ് വാക്സീൻ വിതരണം ചെയ്തതിൽ 24,93,438 പേർ ഒരു ഡോസും 21,24,580 പേർ രണ്ടു ഡോസും 5,090 പേർ കരുതൽ ഡോസും സ്വീകരിച്ചു. 15–18 പ്രായപരിധിയിൽ 80,476 പേരും വാക്സീൻ സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com