ADVERTISEMENT

ചാലക്കുടി ∙ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് 30 സെക്കൻഡ് ചുഴലിക്കാറ്റുണ്ടായി. ഇന്നലെ 3.15നാണ് സംഭവം. ഈ സമയത്തു മൈതാനത്തുണ്ടായിരുന്ന 20 പേർ ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു.

ഈ പ്രതിഭാസത്തിന്റെ കാരണംന് വ്യക്തമല്ലെന്നു തഹസിൽദാർ ഇ.എൻ. രാജു അറിയിച്ചു. സംഭവം ജില്ലാ ഡിസാസ്റ്റർ മാനേജ്മെന്റ് വിഭാഗത്തിന്റെ സാങ്കേതിക വിഭാഗത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു 

ഭൂതത്തെ പോലെ കാറ്റ് വന്നു

ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കെ മൈതാനത്തിന്റെ നടുക്ക് ഒരനക്കം കേട്ടു. പെട്ടെന്ന് കുപ്പി തുറന്ന് ഭൂതം വരുന്നതു പോലെ കറങ്ങിക്കറങ്ങി ചുഴലിക്കാറ്റ് വന്നു. നാലാൾ പൊക്കത്തിൽ ഉയർന്നു ശക്തമായി കറങ്ങിക്കൊണ്ടിരിക്കെ പെട്ടെന്ന് അപ്രത്യക്ഷമാകുകയും ചെയ്തു. - ബിജേഷ്  ബാബു, ദൃക്സാക്ഷി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com