വടക്കാഞ്ചേരി ∙ അകമലയിൽ വനം വകുപ്പിന്റെ അസിസ്റ്റന്റ് വെറ്ററിനറി ഓഫിസറുടെ കാര്യാലയത്തിൽ കഴിയുന്ന പുലിക്കുട്ടിയുടെ ആരോഗ്യ നില സാധാരണ നിലയിലായി. 15 ദിവസം പ്രായമായ പുലിക്കുട്ടി നന്നായി കണ്ണു തുറന്നതോടെ കൂടുതൽ സജീവമായി.
കുപ്പിപ്പാൽ കൂടുതലായി കുടിക്കാനും കൈകൾ ഉയർത്താനുമൊക്കെ തുടങ്ങിയതോടെ പരിപാലിക്കുന്നവരും സന്തോഷത്തിലാണ്. തള്ളപ്പുലിക്കു നൽകാൻ സാധ്യതയില്ലെങ്കിൽ ഈ നിലയിൽ 28 ദിവസമെങ്കിലും പുലിക്കുട്ടിയെ പരിചരിക്കേണ്ടി വരും. അതിനു ശേഷം മൃഗശാലയ്ക്കു കൈമാറാനാണു സാധ്യതയെന്നാണ് അറിയുന്നത്.