കാത്തിരിക്കുന്നത് കടുത്ത വരൾച്ച: കടവല്ലൂരിൽ വേണം തോട് നവീകരണം

ജലസമൃദ്ധി നഷ്ടപ്പെട്ട ഒറ്റപ്പിലാവ് മുട്ടിപ്പാലം തോട്
ജലസമൃദ്ധി നഷ്ടപ്പെട്ട ഒറ്റപ്പിലാവ് മുട്ടിപ്പാലം തോട്
SHARE

പെരുമ്പിലാവ് ∙ വെയിലിന്റെ കാഠിന്യം കൂടിയതോടെ കടവല്ലൂരിലെ തോടുകളിൽ ജലനിരപ്പ് അതിവേഗം താഴുന്നു. നീണ്ടു നിന്ന മഴ മൂലം വൈകി ആരംഭിച്ച മുണ്ടകൻ കൃഷിക്കും കഴിഞ്ഞ ദിവസം നടീൽ നടത്തിയ പുഞ്ചക്കൃഷിക്കും കടുത്ത ജലക്ഷാമം ഉണ്ടാകുമെന്ന ആശങ്കയിലാണു കർഷകർ. നൂറടി തോടിന്റെ കൈവഴികളായ കൊള്ളഞ്ചേരി, തണത്തറ തുടങ്ങിയ തോടുകളുടെ സ്ഥിതി ദയനീയമാണ്.

പാർശ്വഭിത്തികൾ തകർന്നും ആഴം കുറഞ്ഞും തോടുകളുടെ ജലസംഭരണ ശേഷി വലിയ തോതിൽ കുറഞ്ഞു. തോടുകൾ നവീകരിക്കണം എന്നാവശ്യപ്പെട്ട് പല വകുപ്പുകളിലും നിവേദനം നൽകിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നു കർഷകർ പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്ത മാസത്തോടെ തോടുകളെല്ലാം വരണ്ടുണങ്ങും. അതോടെ നിലവിലുള്ള നെൽക്കൃഷി പ്രതിസന്ധിയിലാകും.

തടയണകള്‍ തകർന്നു

ഒറ്റപ്പിലാവ് മുട്ടിപ്പാലം തോട്, കൊള്ളഞ്ചേരി തോട് എന്നിവയുടെ തടയണകൾ വർഷങ്ങളായി ചോരുന്ന നിലയിലാണ്. മുട്ടിപ്പാലം തടയണ പുനർനിർമിക്കാൻ 1 കോടി രൂപ അനുവദിച്ചതായി ഒരു വർഷം മുൻപു പ്രഖ്യാപനം ഉണ്ടായെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. പാലവും തടയണയും പുനർനിർമിക്കണം എന്നാവശ്യപ്പെട്ടു ഈ പ്രദേശത്തെ കർഷകരെല്ലാം കൂടി എ.സി. മൊയ്തീൻ എംഎൽഎക്ക് നിവേദനം സമർപ്പിച്ചിരുന്നു. ഇതിന്റെ ഫലമായാണ് 1 കോടി രൂപ അനുവദിച്ചത്.

ആഴമുള്ള തോടുകളിൽ നിന്നും ജലം എത്തിക്കാൻ സംവിധാനങ്ങൾ ഇല്ലാത്തതും കർഷകരെ അലട്ടുന്നുണ്ട്. സ്ഥിരമായി വൈദ്യുത കണക്‌ഷൻ ഇല്ലാത്തതും സ്വന്തമായി മോട്ടർ പമ്പു സെറ്റുകൾ ഇല്ലാത്തതും പോരായ്മയാണ്.

പല പാടശേഖര സമിതികളും വാടകയ്ക്ക് എടുത്ത മോട്ടർ പമ്പു സെറ്റും താൽക്കാലിക കണക്‌ഷനും ഉപയോഗിച്ചാണു ജലസേചനം നടത്തുന്നത്. നഗര സഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി ജലാശയങ്ങളുടെ പുനരുജ്ജീവനത്തിനു ഫണ്ട് അനുവദിക്കുന്നതിനുള്ള നിർദേശം ബന്ധപ്പെട്ട അധികൃതർക്കു സമർപ്പിച്ചിട്ടുണ്ടെന്നു കടവല്ലൂർ പഞ്ചായത്ത് സെക്രട്ടറി കെ.എ.ഉല്ലാസ് കുമാർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN thrissur
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA