ADVERTISEMENT

തൃശൂർ ∙ ജില്ലയിൽ ഇന്നലെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് 5,120 പേർക്ക്. സ്ഥിരീകരണ നിരക്ക് 40.65%. ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള 731 പേരും വീട്ടുനിരീക്ഷണത്തിലുള്ള 18,065 പേരും ചേർന്ന് 23,916 പേരാണു നിലവിൽ കോവിഡ് ബാധിതരായിട്ടുള്ളത്. 3,041 പേർ മുക്തരായി. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5,82,290. ഇതിൽ 5,54,970 പേരെ ഡിസ്ചാർജ്  ചെയ്തു. 

ജില്ലയിൽ ഇന്ന് റിപ്പോർട്ട്  ചെയ്ത 8 ക്ലസ്റ്ററുകളും  ചേർത്ത് ആകെ  62 ക്ലസ്റ്ററുകളാണ് ഉള്ളത്. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ,  ആരോഗ്യ സ്ഥാപനങ്ങൾ, എന്നിവ ഉൾപ്പെടുന്നു. ഇന്നലത്തെ 12,593 ഉൾപ്പെടെ ജില്ലയിൽ ഇതുവരെ ആകെ 40,20,800 സാംപിളുകളാണ് പരിശോധിച്ചത്. ജില്ലയിൽ ഇതുവരെ 47,61,342 ഡോസ് കോവിഡ് 19 വാക്സീൻ വിതരണം ചെയ്തു. ഇതിൽ 25,39,345 പേർ ഒരു ഡോസ് വാക്സീനും, 21,76,108 പേർ രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com