ADVERTISEMENT

ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ഇന്നലെ 145 വിവാഹങ്ങൾ നടന്നു. പുലർച്ചെ 5 മുതൽ 11.30 വരെയായിരുന്നു വിവാഹങ്ങൾ .ദേവസ്വം സെക്യൂരിറ്റി വിഭാഗവും പൊലീസും മികച്ച ക്രമീകരണം ഏർപ്പെടുത്തിരുന്നു. വിവാഹ സംഘങ്ങളെ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിച്ച് തിരക്ക് ഒഴിവാക്കി 10 പേരും 2 ഫൊട്ടോഗ്രഫർമാരും മാത്രമായി കല്യാണ മണ്ഡപത്തിലേക്ക് പ്രവേശിപ്പിച്ചു. തിരക്ക് വർധിച്ച സമയത്ത് 3 മണ്ഡപങ്ങളിലും ചടങ്ങ് നടത്തി. കോയ്മമാരായ പി.എൻ.സജീവ് നമ്പൂതിരി, നാരായണൻ നമ്പൂതിരി, ബാലസുബ്രഹ്മണ്യയ്യർ എന്നിവർ കാർമികരായി.

ദേവസ്വം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ്കുമാർ, ചീഫ് സെക്യൂരിറ്റി ഓഫിസർ കെ.ഹരിദാസ്, ടെംപിൾ എസ്ഐമാരായ കെ.ഗിരി, പി.കൃഷ്ണകുമാർ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. 162 വിവാഹങ്ങൾ ബുക്ക് ചെയ്തിരുന്നെങ്കിലും 145 എണ്ണമാണ് നടന്നത്. ഇന്ന് 36 വിവാഹങ്ങൾക്ക് ബുക്കിങ് ഉണ്ട്. ഇന്നലെ ദർശനത്തിന് തിരക്കുണ്ടായില്ല. രാവിലെയും ഉച്ചയ്ക്കും ഭക്ഷണം പാഴ്സൽ ആയി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com