ADVERTISEMENT

കയ്പമംഗലം ∙ മതിലകത്ത് ദേശീയപാതയിൽ ചരക്ക് ലോറികൾ കൂട്ടിയിടിച്ച് അപകടം. ലോറിക്ക്  അകത്തുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ മതിലകം തെക്ക് ഭാഗത്ത് പഴയ കണ്ടയ്‌നർ ടെർമിനലിന് മുന്നിലായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ ഒരു ലോറിയുടെ മുൻചക്രങ്ങൾ ഊരി തെറിച്ചു പോവുകയും ഡീസൽ ടാങ്ക് പൊട്ടി ഇന്ധനം ചേരുകയും ചെയ്തു. മതിലകം പൊലീസും ഹൈവേ പൊലീസും എത്തിയാണ് ഇന്ധന ചോർച്ച അടച്ചത്. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ലോറികൾ മാറ്റിയ ശേഷമാണ് ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com