ADVERTISEMENT

കൊടകര (തൃശൂർ) ∙ നിരോധിത പുകയില ഉൽപന്നങ്ങൾ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചുകൊടുക്കുന്ന സംഘത്തെ പൊലീസ് പിടികൂടി. ഇന്നലെ രാത്രി ഒൻപതരയോടെയാണ് പ്രതികളെ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നാണ്, കാറിൽ കടത്തുകയായിരുന്ന 15,000 പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി മായന്നൂർ സ്വദേശികളായ അറുപ്പൻ വീട്ടിൽ റഷീദ് (33),

മൂത്തേടത്തുപടി വിജീഷ് (29) എന്നിവരെ കൊടകര സിഐ ജയേഷ് ബാലനും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ, കൊടകര ദേശീയപാത കൊളത്തൂരിൽ ബൈക്കിൽ കടത്തുകയായിരുന്ന 750 പാക്കറ്റ് നിരോധിത പുകയില ഉൽപന്നവുമായി കിഴക്കേ കോടാലി വൈപ്പിൻ വീട്ടിൽ ധനേഷ് (38) പിടിയിലായിരുന്നു..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com