ADVERTISEMENT

ചാലക്കുടി∙ദേശീയപാതയിൽ നഗരസഭ ജംക്‌ഷനു സമീപം ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും പരിഹാരമായി നിർമിക്കുന്ന അടിപ്പാത ഉടൻ പൂർത്തീകരിച്ചില്ലെങ്കിൽ ടോൾ പ്ലാസ ഉപരോധിക്കുന്നതടക്കമുള്ള ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നു ബെന്നി ബഹനാൻ എംപി അറിയിച്ചു. ഇതോടെ, മഴക്കാലം ശക്തമാകുന്നതിനു മുൻപു നിർമാണം പൂർത്തിയാക്കാൻ നിർദേശം നൽകാമെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടർ ബാലചന്ദ്രൻ ഉറപ്പ് നൽകി. ദേശീയ പാത കരാർ കമ്പനിയുടെ അനാസ്ഥയാണ് നിർമാണം വൈകാൻ കാരണമെന്ന് ജനപ്രതിനിധികൾ അഭിപ്രായപ്പെട്ടു.

വിഷയം ഒട്ടേറെ തവണ പാർലമെന്റിൽ ഉന്നയിച്ചതാണെന്നും ഈ ബജറ്റ് സമ്മേളനത്തിലും ഇക്കാര്യം ഉന്നയിക്കുമെന്നും എംപി അറിയിച്ചു.മുൻപു സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ കലക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ യോഗത്തിൽ മാർച്ച് 31 മുൻപ് അടിപ്പാതയുടെ നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു ദേശീയപാത കരാർ കമ്പനിയുടെ ഉറപ്പ്.പകുതി നിർമാണം പോലും ഇതുവരെ പൂർത്തിയാക്കാനായില്ല. ദേശീയപാതയിലെ അനുബന്ധ നിർമാണങ്ങളും വേഗത്തിലാക്കാൻ നിർദേശം നൽകുമെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടർ ബാലചന്ദ്രൻ അറിയിച്ചു.

അടിപ്പാത നിർമാണത്തിനായി ദേശീയപാതയുടെ ഒരു ഭാഗം പൊളിച്ചതിനാൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. ഓടകളുടെ നിർമാണം വൈകുന്നതു മഴക്കാലത്ത് വെള്ളക്കെട്ടിനു വഴിയൊരുക്കുമെന്നും ആശങ്കയുയർന്നു. പേരാമ്പ്ര, കൊടകര, പോട്ട, ചാലക്കുടി സൗത്ത്, ഹൗസിങ് ബോർഡ്, മുരിങ്ങൂർ ഡിവൈൻ മേൽപാലം തുടങ്ങിയ പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് എല്ലാ വർഷവും പ്രശ്നം സൃഷ്ടിക്കുന്നതായ എംഎൽഎ സനീഷ്കുമാർ ജോസഫ് എംഎൽഎ ചൂണ്ടിക്കാട്ടി. അടിപ്പാതയ്ക്ക് സമീപം പൊളിച്ച ദേശീയപാത നിർമാണം ഒരാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്ന് പ്രോജക്ട് ഡയറക്ടർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com