ADVERTISEMENT

കൊടുങ്ങല്ലൂർ ∙ കൊടുങ്ങല്ലൂരിലും സമീപ പ്രദേശങ്ങളിലും കഞ്ചാവും ലഹരി മരുന്നും വിൽപന നടത്തിയ കേസിൽ പിടിയാലവരുടെയും ലഹരി മരുന്നു കൂടുതലായി ഉപയോഗിക്കുന്നവരുടെ വീടുകളിലും എക്സൈസും പൊലീസും സംയുക്ത പരിശോധന നടത്തി. ഡോഗ് സ്ക്വാഡും ഒപ്പം ചേർന്നു. തീരദേശ മേഖലയിലും ലഹരി ഉൽപന്നങ്ങളുടെ ഉപയോഗവും വിപണനവും വർധിക്കുന്നതായി സ്പെഷ്യൽ ബ്രാ‍ഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു.

ഒട്ടേറെ കേസുകൾ പിടികൂടുകയും ചെയ്തു. ഇൗയിടെ തൃശൂർ, എറണാകുളം ജില്ലകളിൽ ലഹരി മരുന്നുമായി പിടികൂടിയ സംഘാംഗങ്ങൾ കൊടുങ്ങല്ലൂർ സ്വദേശികളായിരുന്നു എന്നതുമാണ് റെയ്ഡിനു കാരണം. എക്സൈസ് ഇൻസ്പെക്ടർ ഷാം നാഥ്, എസ്ഐ അബ്ദുൽ അഹദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com