ADVERTISEMENT

തൃശൂർ ∙ സാമൂഹിക, സാമ്പത്തിക അസമത്വത്തിനെതിരെ കൂട്ടായ പോരാട്ടം അനിവാര്യമെന്നു മന്ത്രി കെ. രാധാകൃഷ്ണൻ. തേക്കിൻകാട് മൈതാനത്തു നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മന്ത്രി. പ്രതിസന്ധികളെ ഒറ്റക്കെട്ടായി അതിജീവിക്കേണ്ട കാലഘട്ടമാണിതെന്നും മന്ത്രി പറഞ്ഞു.

സായുധസേന ഇൻസ്പെക്ടർ കെ. വിനോദ് കുമാർ, എക്സൈസ് ഇൻസ്പെക്ടർ ടി.ആർ. രാജേഷ്, എസ്ഐമാരായ എം. സുഭാഷ്, കെ. ഗിരീഷ് കുമാർ, ഗീതുമോൾ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ്, എക്സൈസ് വിഭാഗങ്ങളുടെ 4 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു.

മേയർ എം.കെ. വർഗീസ്, കലക്ടർ ഹരിത വി. കുമാർ, കമ്മിഷണർ ആർ. ആദിത്യ, റൂറൽ പൊലീസ് മേധാവി ഐശ്വര്യ ദോംഗ്രെ, അസി. കലക്ടർ സുഫിയാൻ അഹമ്മദ് എന്നിവർ പങ്കെടുത്തു. പത്മശ്രീ പുരസ്കാര ജേത‍ാവ് ശോശാമ്മ ഐപ്പിനെ വേദിയിൽ ആദരിച്ചു. 

പതാക ഉയർത്തി

കോർപറേഷനിലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മേയർ എം.കെ. വർഗീസ് ദേശീയപതാക ഉയർത്തി. ഡപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. ഷാജൻ, കൗൺസിലർ പൂർണിമ സുരേഷ് എന്നിവർ പങ്കെടുത്തു.

ഡിസിസി ഓഫിസിലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ദേശീയ പതാക ഉയർത്തി. നേതാക്കളായ ജോസഫ് ചാലിശേരി, ടി.വി. ചന്ദ്രമോഹൻ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ജോസഫ് ടാജറ്റ്, നിജി ജസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com