കെഎസ്ആർടിസി ബസ് വാഹനങ്ങളിൽ ഇടിച്ച് 7 പേർക്ക് പരുക്ക്; ഇടിച്ചത് സിഗ്നലിൽ നിർത്തിയിട്ട വാഹനങ്ങൾക്കു പിന്നിൽ
Mail This Article
×
ആമ്പല്ലൂർ ∙ ദേശീയപാതയിലെ സിഗ്നൽ ജംക് ഷനിൽ കെഎസ്ആർടിസി ബസ് കാറിലും ജീപ്പിലും ഇടിച്ചുണ്ടായ അപകടത്തിൽ 7 പേർക്ക് പരുക്ക്. ഇന്നലെ രാത്രി 11.15ന് ആയിരുന്നു സംഭവം. സിഗ്നലിൽ നിർത്തിയിട്ട കാറിനും ജീപ്പിനും പിറകിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. കാറിലും ജീപ്പിലുമുണ്ടായിരുന്നവർക്കാണ് പരുക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ജീപ്പ് സിഗ്നൽ തൂൺ ഇടിച്ചുതെറിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.