ADVERTISEMENT

തൃശൂർ ∙ മാരക സിന്തറ്റിക് ലഹരിമരുന്നായ എംഡിഎംഎയുടെ ശേഖരവുമായി രണ്ടിടത്തു 2 പേർ അറസ്റ്റിൽ. മണ്ണുത്തിയിൽ നിന്ന് 200 ഗ്രാമും വടക്കാഞ്ചേരിയിൽ നിന്ന് 10 ഗ്രാമും വീതം എംഡിഎംഎയാണു ലഹരി വിരുദ്ധ സേനയും ലോക്കൽ പൊലീസും ചേർന്നു പിടികൂടിയത്. ബെംഗളൂരുവിൽ ഡ്രൈക്ലീനിങ് കട നടത്തുന്ന ചാവക്കാട് മണത്തല ഹാദിരകത്ത് ബർഹനുദ്ദീൻ (26), കടങ്ങോട് നീണ്ടൂരിൽ വാടകയ്ക്കു താമസിക്കുന്ന വേലൂർ വാങ്കക്കാരൻ രാജേഷ് (32) എന്നിവരാണു പിടിയിലായത്.

ഇവരിൽ നിന്നു പിടിച്ചെടുത്ത ലഹരിമരുന്നിന് 20 ലക്ഷം രൂപയോളം മൂല്യമുണ്ട്. കഴിഞ്ഞ 6 മാസമായി ബർഹനുദ്ദീൻ ബെംഗളൂരുവിൽ നിന്നു തൃശൂർ, എറണാകുളം ജില്ലകളിലേക്ക് എംഡിഎംഎ കടത്തുന്നതായി വിവരമുണ്ടായിരുന്നു. കമ്മിഷണർ ആർ. ആദിത്യയുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണസംഘം നിരീക്ഷണം തുടരുന്നതിനിടെ ബർഹന‍ുദ്ദീനെ സംസ്ഥാനാന്തര ബസിൽ നിന്നാണു പിടികൂടിയത്. വിദ്യാർഥികൾക്ക് എംഡിഎംഎ വിൽപന നടത്തുന്നതുമായി ബന്ധപ്പെട്ട അന്വേഷണമാണു രാജേഷിനെയും വലയിലാക്കിയത്.

ടിപ്പർലോറി ഡ്രൈവറായിരുന്ന ഇയാൾ ഗ്രാമിന് 10,000 രൂപ നിരക്കിലായിരുന്നു വിൽപന നടത്തിയിരുന്നത്. എസിപിമാരായ ടി.എസ്. സിനോജ്, കെ.സി. സേതു, ഇൻസ്പെക്ടർമാരായ മുഹമ്മദ് നസിമുദ്ദീൻ, മാധവൻകുട്ടി, ശശിധരൻ പിള്ള, എസ്ഐമാരായ അബ്ദുൽ ഹക്കിം, എ.എ. തങ്കച്ചൻ, കെ.ആർ. വിനു, പ്രദീപ് കുമാർ, കെ.എസ്. ജയൻ, ലഹരിവിരുദ്ധ സേന എസ്ഐമാരായ എൻ.ജി. സുവൃതകുമാർ, പി.എം. റാഫി, രാകേഷ്, ഗോപാലകൃഷ്ണൻ തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണു പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com