ADVERTISEMENT

പുത്തൻചിറ ∙ കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത ശക്തമായ മഴയിൽ പിണ്ടാണി പ്രദേശത്ത് വെള്ളക്കെട്ട്. പടിഞ്ഞാറേ മിച്ചഭൂമിയിൽ 7 വീടുകളാണ് വെള്ളക്കെട്ടിലുള്ളത്. വാഴയ്ക്കാമഠം ഖലീൽ റഹ്മാൻ, കാരക്കാട്ട് മഠം ഉണ്ണിക്കൃഷ്ണൻ, പെരുമ്പിള്ളി വിലാസിനി, തോപ്പുവളപ്പിൽ ഉണ്ണിക്കൃഷ്ണൻ, പുതിയേടത്ത് ബാബു, പാറയത്ത് ചന്ദ്രവല്ലി, പുല്ലാർകാട്ടിൽ ഗോപാലകൃഷ്ണൻ എന്നിവരുടെ വീടുകളാണ് വെള്ളക്കെട്ടിലായത്. കൂടാതെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകൾ ഭൂരിഭാഗവും വെള്ളം കയറിയ അവസ്ഥയിലാണ്.

കുറ്റിക്കാട് ഭാഗത്ത് നിറഞ്ഞൊഴുകുന്ന കപ്പത്തോട്.
കുറ്റിക്കാട് ഭാഗത്ത് നിറഞ്ഞൊഴുകുന്ന കപ്പത്തോട്.

ചെങ്ങമത തോട്ടിൽ സ്വകാര്യ വ്യക്തി കയ്യേറി തടസ്സം സൃഷ്ടിച്ചതാണ് പ്രദേശത്തെ വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. പരാതി ഉയർന്നതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തിയതു അല്ലാതെ മറ്റ് നടപടികൾ സ്വീകരിച്ചില്ല. മഴയിൽ പാലാട്ടി ജോസിന്റെ വീട്ടുമതിൽ സമീപത്തെ കടമ്പാട്ട് കുഞ്ഞാമിനയുടെ വീടിനു മുകളിലേക്ക് വീണു. എന്നാൽ ആളപായമില്ല. ഗ്രാമ പഞ്ചായത്ത് അധികൃതർ ഇടപെട്ട് വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com