അപകടത്തിൽപെട്ട കാർ റോഡിൽ തന്നെ; അപകട ഭീഷണി
Mail This Article
×
പുന്നയൂർക്കുളം ∙ നാക്കോല സെന്ററിൽ ശനിയാഴ്ച രാത്രി അപകടത്തിൽപെട്ട കാർ നീക്കാത്തത് അപകട ഭീഷണിയാകുന്നു. റോഡിലേക്ക് കയറിയാണ് കാർ കിടക്കുന്നത്. അപായ സൂചനാ ബോർഡും വച്ചിട്ടില്ല. അണ്ടത്തോട് റോഡിൽ നിന്നു നാക്കോല റോഡിലേക്കു കയറിയ കാർ നിയന്ത്രണം വിട്ട് എതിരെയുള്ള വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. യാത്രക്കാർക്കു പരുക്കില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.