കൊടുങ്ങല്ലൂർ∙ കനത്ത മഴയിൽ എറിയാട് – എടവിലങ്ങ് പഞ്ചായത്തിന്റെ തീരത്തു വെള്ളക്കെട്ട് ഉയർന്നതോടെ എറിയാട് അറപ്പത്തോട് കടലിലേക്കു തുറന്നു. ബ്ലാങ്ങാച്ചാൽ – അറപ്പ തോടും പ്രദേശത്തെ ചെറു തോടുകളും നിറഞ്ഞു വീടുകളിലേക്കു വെള്ളം കയറിയിരുന്നു. എറിയാട് ഒന്നാം വാർഡ് പ്രദേശത്തെ ഭൂരിഭാഗം വീടുകളിലേക്കും വെള്ളം കയറി. മഴ തുടരുന്ന പശ്ചാത്തലത്തിൽ, പഞ്ചായത്തിന്റെ ആവശ്യപ്രകാരം പൊടുന്നനെ അറപ്പ തുറക്കാൻ റവന്യു അധികൃതർ തീരുമാനിക്കുകയായിരുന്നു. ഇ.ടി. ടൈസൺ എംഎൽഎ, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. രാജൻ, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ, അംഗങ്ങളായ സന്തോഷ് കോരുചാലിൽ, സാറാബി ഉമ്മർ, സന്തോഷ് പുളിക്കൽ എന്നിവർ സ്ഥലത്തെത്തി.
വെള്ളക്കെട്ട് ഉയർന്നതോടെ എറിയാട് അറപ്പത്തോട് കടലിലേക്കു തുറന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.