ADVERTISEMENT

പീച്ചി ∙  കണ്ണാടിപ്പായ്ക്കു ഭൗമസൂചിക പദവിക്കായി സമർപ്പിക്കുന്ന അപേക്ഷയ്ക്കു മുന്നോടിയായി കേരള വനഗവേഷണ സ്ഥാപനം  ആലോചന യോഗം നടത്തി.ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആദിവാസി ഗോത്ര ജനവിഭാഗങ്ങളായ ഊരാളി, മന്നാൻ, മുതുവ , കാടർ എന്നീ ജനവിഭാഗങ്ങളാണ് പായ നെയ്തു വരുന്നത്. കണ്ണാടി പോലെ തിളങ്ങുന്നതും മിനുസമുള്ളതുമാണ് കണ്ണാടിപ്പായ . ഇതിൽ പതിക്കുന്ന പ്രകാശം പ്രതിബിംബം പോലെ പടർന്നു പ്രതിഫലിക്കുന്നതായി തോന്നുമെന്നതാണു മുഖ്യ ആകർഷണം. 

കണ്ണാടിപ്പായ
കണ്ണാടിപ്പായ

ആറടി നീളവും നാലടി വീതിയുമുള്ള കണ്ണാടിപ്പായ ഒരു കൈവണ്ണത്തിലുള്ള ഈറ്റക്കുഴലിൽ ചുരുട്ടി സൂക്ഷിക്കാൻ സാധിക്കും. വന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഭൗമ സൂചിക പദവി ക്കുള്ള അപേക്ഷയുടെ നടപടിക്രമം പുരോഗമിക്കുന്നത്. കെഎഫ്ആർഐ  ഡയറക്ടർ  ഡോ. ശ്യാം വിശ്വനാഥ് അധ്യക്ഷത വഹിച്ചു.  കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രഫ. കെ.പി സുധീർ മുഖ്യാതിഥിയായി .

ഭൗമസൂചിക പദവിയുടെ  സാധ്യതകൾ മുൻ നിർത്തി കണ്ണാടിപ്പായയ്ക്കു വേണ്ടി തയാറാക്കിയ പദ്ധതിയുടെ അവതരണം ജിഐ ടാഗ് കൺസൽട്ടന്റ് റിട്ട പ്രഫസർ ഡോ.സി. ആർ. എൽസി നിർവഹിച്ചു. റജിസ്ട്രാർ ഇൻ ചാർജ് ഡോ.ടി.വി സജീവ്,കേരള സ്‌റ്റേറ്റ്  ബാംബൂ കോർപറേഷൻ ചെയർമാൻ, ടി.കെ മോഹനൻ, ഡോ. എസ് ബിന്ദു,ഡോ. ആർ.വി വർമ, കെ.ജി. മനോജ്, എസ്. ജയശങ്കർ, വനഗവേഷണ സ്ഥാപനം സീനിയർ സയന്റിസ്റ്റ് ഡോ. എ.വി രഘു എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com