ADVERTISEMENT
തൃശൂർ ∙ ഗുരുവായൂരിൽ തൊഴാനെത്തുന്നവർക്കു സൗകര്യത്തിനായി മുൻപ് ഓടിക്കൊണ്ടിരുന്ന തൃശൂർ– ഗുരുവായൂർ ട്രെയിൻ പുനഃസ്ഥാപിച്ചു. 30 മുതൽ ഓടിത്തുടങ്ങും.   ഗുരുവായൂരിൽ നിന്ന് രാവിലെ 9.05നു പുറപ്പെട്ട് തൃശൂരിൽ 9.35ന് എത്തും. രാവിലെ 11.05നു തൃശൂരിൽ നിന്നു വീണ്ടും പുറപ്പെട്ടു ഗുരുവായൂരിൽ 11.25 ന് എത്തും.ശതാബ്ദി, ബെംഗളൂരു ഇന്റർസിറ്റി, കണ്ണൂർ ഭാഗത്തു നിന്ന് എക്സിക്യൂട്ടീവ് തുടങ്ങിയ ട്രെയിനുകളിൽ തൃശൂരിൽ എത്തുന്നവർക്കു ഗുരുവായൂരിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യത്തിനായാണ് ഇത് ഓടിയിരുന്നത്. എക്സ്പ്രസ് ട്രെയിനാണ്. കുറഞ്ഞ ചാർജ് 30 രൂപ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com