ADVERTISEMENT

തൃശൂർ ∙ ഓടിക്കൊണ്ടിരിക്കെ എറണാകുളം – നിസാമുദീൻ മംഗള എക്സ്പ്രസിന്റെ (12617) എൻജിനും ബോഗിയും വേർപെട്ടു. തൃശൂർ–പൂങ്കുന്നം സ്റ്റേഷനുകൾക്കിടയിൽ എംജി റോഡിനടുത്ത് കോട്ടപ്പുറം റെയിൽവേ ഗേറ്റിനടുത്താണ് സംഭവം. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് സംഭവം. ബോഗികളിൽ നിന്നു വിട്ട് 150 മീറ്ററോളം ഓടിയശേഷമാണ് എൻജിൻ നിർത്തിയത്. അറ്റകുറ്റപ്പണി നടത്തി 15 മിനിറ്റുകൾക്കു ശേഷം യാത്ര പുനരാരംഭിച്ചു. പിന്നീട് ഷൊർണൂർ സ്റ്റേഷനിൽ കൂടുതൽ പരിശോധനയും പണികളും നടത്തി.

ട്രെയിൻ വേഗം കുറച്ച് സഞ്ചരിച്ചിരുന്നതിനാലാണ് അപകടം ഒഴിവായത്. ഗേറ്റ് കീപ്പർ കെ.ആർ. അശ്വതിയുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ പെട്ടെന്നു നിർത്താനായി. 22 കോച്ചുകളാണ് വേർപെട്ടത്. കോച്ചുകൾ വേർപ്പെടുമ്പോഴുള്ള സിഗ്നലും നിർത്താതെയുള്ള വിസിലടിയും ശ്രദ്ധയിൽപ്പെട്ട അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, പിന്നിലെ ഗാർഡിന്  സന്ദേശം കൈമാറി. ഗാർഡ് എമർജൻസി ബ്രേക്ക് നൽകിയതോടെ 22 കോച്ചുകളും 50 മീറ്റർ കൂടി നീങ്ങിയശേഷം നിന്നു. റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com