തൃപ്രയാർ ∙ നാട്ടിക ജുമാമസ്ജിദിനു സമീപം വേളു നാരായണന്റെ വീട് തെങ്ങ് വീണു തകർന്നു.

ഏങ്ങണ്ടിയൂർ ∙ കനത്തമഴയിൽ ചേറ്റുവ പടിഞ്ഞാറ് കോറോട്ട് സുനിലിന്റെ ഓട് വീട് തകർന്നു വീണു. സംഭവസമയത്ത് എല്ലാവരും വീടിനു പുറത്തായിരുന്നതിനാൽ രക്ഷപ്പെട്ടു. പ്രദേശത്തു വെള്ളക്കെട്ട് രൂക്ഷമാണ്.
ഏങ്ങണ്ടിയൂർ ∙ 13 -ാം വാർഡിലെ 20 വീടുകൾ വെള്ളക്കെട്ടിൽ. കടലോര ഭാഗങ്ങളിലെല്ലാം വെള്ളം കയറി.