ADVERTISEMENT

ചാലക്കുടി ∙ ചാലക്കുടി വിജയരാഘവപുരം തച്ചുടപ്പറമ്പിലെ വീട്ടിൽ കിടന്ന കാർ എറണാകുളം ജില്ലയിലെ കുമ്പളം ടോൾ പ്ലാസയിൽ കൂടി സഞ്ചരിച്ചതായി കാണിച്ച് യുവാവിന്റെ അക്കൗണ്ടില്‍ നിന്നു പണം നഷ്ട്ടപ്പെട്ടു.കുത്തോട്ടുങ്ങൽ പോളിന്റെ മകൻ ജോഷിയുടെ പണമാണു നഷ്ടപ്പെട്ടതായി പരാതിയുള്ളത്. ഇദ്ദേഹത്തിന്റെ കെഎൽ 45 എച്ച് 5887 നമ്പർ കാറിനു ഫാസ്റ്റ് ടാഗ് എടുത്തിരുന്നു.

കഴിഞ്ഞ 11ന് പാലിയേക്കര ടോൾ പ്ലാസയിലൂടെ കാർ സഞ്ചരിച്ചിരുന്നു. പിന്നീടു കാർ വീട്ടിൽ തന്നെയായിരുന്നു കിടന്നിരുന്നതെന്നു ജോഷി പറയുന്നു. ഇന്നലെ രാവിലെയാണു പണം നഷ്ടപ്പെട്ടതായി മൊബൈൽ ഫോണിലേക്ക് സന്ദേശം വന്നത്. പരിശോധിച്ചപ്പോൾ കുമ്പളം ടോൾ പ്ലാസയിലൂടെ ഇന്നലെ 8.30ന് കാർ കടന്നു പോയെന്ന് മെസേജിലുണ്ട്. കൂടാതെ 14 നും ഇതേ വാഹനം ഈ ടോൾ ബൂത്ത് കടന്നെന്ന മെസേജും ഫോണിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com