പേരും, നാടും അറിയില്ല; തൃപ്രയാർ ക്ഷേത്രനടയിൽ വയോധികയെ ഉപേക്ഷിച്ച നിലയിൽ

തൃപ്രയാറിൽ ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ട വയോധികയെ വലപ്പാട് ജനമൈത്രി പൊലീസ് കൊടുങ്ങല്ലൂർ ദയ അഗതി മന്ദിരത്തിലേക്ക് കൊണ്ട് പോകുന്നു.
SHARE

തൃപ്രയാർ∙ ശ്രീരാമക്ഷേത്രനടയിൽ ഇന്നലെ  അതിരാവിലെ  വയോധികയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 80 വയസ് തോന്നിക്കും. അവശയായ ഇവർക്ക് കൈകളും, വായും വിറയ്ക്കുന്നതിനാൽ ഒന്നും സംസാരിക്കാനോ എഴുതുവാനോ സാധിക്കാത്ത നിലയിലായിരുന്നു.  അതിനാൽ പേരും, നാടും അറിയാനുമായില്ല. ക്ഷേത്രം ഭാരവാഹികളും, ഭക്തരും ഭക്ഷണം നൽകിയെങ്കിലും അതും കഴിക്കാൻ പ്രയാസമായിരുന്നു. വലപ്പാട് ജനമൈത്രി പൊലീസ് ഉടൻ സ്ഥലത്ത് എത്തി. 

വലപ്പാട് സി.പി. ട്രസ്റ്റ് സൗജന്യമായി വിട്ടു നൽകിയ ആംബുലൻസിൽ ഇവരെ കൊടുങ്ങല്ലൂർ ദയ അഗതിമന്ദിരത്തിലേക്ക് മാറ്റി. തിരിച്ചറിയുന്നവർ 04872 391236 ഈ നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. ഇൻസ്പെക്ടർ  കെ.എസ്.സുശാന്ത്,  കൊച്ചിൻ ദേവസം പ്രസിഡഡന്റ് വി. നന്ദകുമാർ, എസ്ഐ അരുൺമോഹൻ, എഎസ്ഐ വി.എ. നൂറുദ്ദീൻ,  തൃപ്രയാർ ദേവസം മാനേജർ എം .മനോജ് കുമാർ, പഞ്ചായത്ത് അംഗം സി.എസ്. മണികണ്ഠൻ, ഷെമീർ എളേടത്ത്, സിപി ഒമാരായ ആർ. രാജേഷ്,  എം.ബി.പ്രണവ് എന്നിവർ ചേർന്നാണ് അഗതി മന്ദിരത്തിലേക്ക് മാറ്റിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA