മന്ത്രിയുടെ പ്രസംഗത്തിൽ രാഷ്ട്രീയമെന്ന്; പ്രതിഷേധവുമായി പഞ്ചാ. പ്രസിഡന്റുമാർ

തദ്ദേശ സ്ഥാപനങ്ങൾക്കുള്ള എസ്‌സി എസ്‌ടി ഫണ്ട് നൂറു ശതമാനം വിനിയോഗിച്ചവർക്കുള്ള തൃശൂരിലെ അനുമോദന ചടങ്ങിൽ മന്ത്രി എം.വി.ഗോവിന്ദൻ രാഷ്ട്രീയ പ്രസംഗം നടത്തിയെന്നാരോപിച്ച് യുഡിഎഫ് പഞ്ചായത്തു പ്രസിഡന്റുമാർ പ്രതിഷേധിക്കുന്നു. ( വിഡിയോ ചിത്രം )
SHARE

തൃശൂർ ∙ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിൽ മന്ത്രി എം.വി.ഗോവിന്ദൻ രാഷ്ട്രീയ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റുമാർ മന്ത്രി വേദി വിട്ട ശേഷം വേദിയിൽ കയറി പ്രതിഷേധം രേഖപ്പെടുത്തി. പട്ടികജാതി– പട്ടിക വർഗ ഫണ്ട് 100 ശതമാനം വിനിയോഗിച്ച തദ്ദേശ സ്ഥാപനങ്ങളെ അനുമോദിക്കുന്നതിനായി വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരെ വിളിച്ചു ചേർത്ത് തദ്ദേശ സ്വയം ഭരണ വകുപ്പ് സംഘടിപ്പിച്ച യോഗത്തിലെ മന്ത്രിയുടെ പ്രസംഗം  രാഷ്ട്രീയ പ്രസംഗം ആയി എന്നാണ് ആരോപണം.

കെ റെയിൽ വന്നാൽ കുടുംബശ്രീക്കാർക്ക് കോഴിക്കോട്ട് നിന്ന് ഉൽപന്നങ്ങളുമായി തിരുവനന്തപുരത്തു പോയി വിൽപന നടത്തി അന്നു തന്നെ തിരിച്ചെത്താമെന്നാണ് മന്ത്രി പറഞ്ഞത്. ആരെതിർത്താലും പദ്ധതി നടപ്പാക്കുമെന്നു പറഞ്ഞ മന്ത്രി വയൽക്കിളി സമരം നടത്തിയവർ ഇപ്പോൾ എന്തു ചെയ്യുന്നുവെന്നും പരിഹസിച്ചു. പത്തു ലക്ഷം നഷ്ടപരിഹാരം കിട്ടുമെന്നു കരുതിയവർക്ക് 2 കോടി വരെയാണ് അവിടെ കൊടുത്തതെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാനത്തെ 450 പഞ്ചായത്തുകളാണ് എസ്‌സിപി, ടിഎസ് പി പദ്ധതി ഫണ്ടുകളുടെ 100 ശതമാനം വിനിയോഗിച്ചത്. ഈ പഞ്ചായത്തുകളിൽ നിന്നുള്ള പ്രസിഡന്റുമാരെ ഇവിടെ വിളിച്ചിരുന്നു.വിളിച്ചു വരുത്തിയ പ്രസിഡന്റുമാരിൽ പലർക്കും ഇരിക്കാൻ പോലും സ്ഥലം കിട്ടിയില്ലെന്നു പരാതിയുണ്ട്. മുഴുവൻ പഞ്ചായത്തുകൾക്കമുള്ള സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയാക്കാതെയാണ് മന്ത്രി മടങ്ങിയതെന്നും ഇത് തങ്ങളെ അവഹേളിക്കലാണെന്നും പ്രസിഡന്റുമാർ ആരോപിച്ചു.

സദസ്സി‍ൽ സ്ഥലമില്ലാതിരുന്നതിനാൽ മന്ത്രി പോകുന്നതിനു മുൻപേ ചില പ്രസിഡന്റുമാർ മടങ്ങിയിരുന്നു. ചിലർ മന്ത്രി പോയതിനു പിന്നാലെ മടങ്ങി. ശേഷിക്കുന്നവരിൽ ചിലരാണ് വേദിയിലെത്തി ഉദ്യോഗസ്ഥരോട് പ്രതിഷേധം രേഖപ്പെടുത്തിയത്. പി ബാലചന്ദ്രൻ എംഎൽഎ, പ്രിൻസിപ്പൽ ഡയറക്ടർ ഡി.ബാലമുരളി, പഞ്ചായത്ത് ഡയറക്ടർ എച്ച്.ദിനേശൻ എന്നിവർ പ്രസംഗിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA