സത്യപ്രതിജ്ഞ ചെയ്ത ശേഷം പരേഡിന്റെ തലപ്പാവഴിച്ചു; വരണമാല്യം അണിയാൻ

സിവിൽ എക്സൈസ് ഓഫിസറായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ശ്രീലക്ഷ്മിയും ആതിരയും.
SHARE

തൃശൂർ ∙ സിവിൽ എക്സൈസ് ഓഫിസറായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ശ്രീലക്ഷ്മിയും ആതിരയും നേരെ വണ്ടികയറിയതു കതിർമണ്ഡപത്തിലേക്കാണ്. ഇരുവരുടെയും വിവാഹം ഇന്നു നടക്കും. കല്യാണത്തലേന്നു പാസിങ് ഔട്ട് പരേഡിൽ പങ്കെടുക്കാൻ നിയോഗിക്കപ്പെട്ടെങ്കിലും സമ്മർദമേതുമില്ലാതെ ചുമതല പൂർത്തിയാക്കിയ ശേഷമാണ് ഇരുവരും കുടുംബാംഗങ്ങൾക്കൊപ്പം അവരവരുടെ വീടുകളിലേക്കു തിരിച്ചത്.

മൂവാറ്റുപുഴ പാമ്പാക്കുട കളപ്പുരയിൽ വിമൽകുമാറിന്റെയും ഷൈലജയുടെയും മകളാണു ശ്രീലക്ഷ്മി.ബിരുദാനന്തര ബിരുദധാരിയായ ശ്രീലക്ഷ്മിയുടെ വരനാകുന്നത് തൃപ്പൂണിത്തുറ എആർ ക്യാംപിലെ സിപിഒ വിവേക് ആണ്. മലപ്പുറം മഞ്ചേരി താണിപ്പാറ വേലായുധന്റെയും കാർത്ത്യായനിയുടെയും മകളാണ് ആതിര. ബിടെക് ബിരുദമുള്ള ആതിരയുടെ വരൻ ഐടിഐ ജൂനിയർ ഇൻസ്ട്രക്ടറായ വിപിന്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA