പ്രളയം നേരിടാൻ സജ്ജമായി കോർപറേഷൻ റെസ്ക്യു ടീം

പ്രളയമോ മറ്റ് അപകടങ്ങളോ ഉണ്ടായാൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു തൃശൂർ കോർപറേഷന്റെ നേതൃത്വത്തിലുള്ള റെസ്ക്യൂ ടീം.
പ്രളയമോ മറ്റ് അപകടങ്ങളോ ഉണ്ടായാൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു തൃശൂർ കോർപറേഷന്റെ നേതൃത്വത്തിലുള്ള റെസ്ക്യൂ ടീം.
SHARE

തൃശൂർ ∙ കാലവർഷത്തിൽ പ്രളയമോ അപകടങ്ങളോ ഉണ്ടായാൽ ജനങ്ങളുടെ രക്ഷ ഉറപ്പു വരുത്തുന്നതിനു കോർപറേഷന്റെ നേതൃത്വത്തിലുള്ള റെസ്ക്യു ടീം സജ്ജമായി. റെസ്ക്യു ടീം അംഗങ്ങൾക്ക് അഗ്നിരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശീലനം നൽകി.

കൗൺസിലർ എ.ആർ.രാഹുൽ നാഥന്റെ നേതൃത്വത്തിലുള്ള രക്ഷാ സംഘത്തെ മേയർ, ഡപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, കൗൺസിലർ രേഷ്മ ഹേമേജ്, എക്സിക്യൂട്ടീവ് എൻജിനീയർ രാജ്, അസിസ്റ്റന്റ് എൻജിനീയർ എൽദോ, ഓവർസീയർ ദീപക് എന്നിവർ വിലയിരുത്തി. മഴക്കാല പൂർവ ശുചീകരണം 31ന് മുൻപ് പൂർത്തീകരിക്കുമെന്നു മേയർ എം.കെ. വർഗീസ് അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA