പറപ്പൂർ റോഡും കാഞ്ഞാണി റോഡും അടച്ചു; ജനം വലഞ്ഞു

ഏനാമാവ് റഗുലേറ്ററിനു സമീപം തകർന്ന ഭാഗങ്ങളിൽ അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നു. ഇതു മൂലം ചാവക്കാട് – കാഞ്ഞാണി റൂട്ടിൽ ഗതാഗതം നിരോധിച്ചു.
ഏനാമാവ് റഗുലേറ്ററിനു സമീപം തകർന്ന ഭാഗങ്ങളിൽ അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നു. ഇതു മൂലം ചാവക്കാട് – കാഞ്ഞാണി റൂട്ടിൽ ഗതാഗതം നിരോധിച്ചു.
SHARE

പാവറട്ടി ∙ പറപ്പൂർ റോഡും കാഞ്ഞാണി റോഡും അടച്ചതോടെ ജനം വലഞ്ഞു. പെരുവല്ലൂർ പരപ്പുഴ പാലത്തിന്റെ സമാന്തര റോഡ് തകർന്നതോടെയാണ് 2 ദിവസം മുൻപ് പറപ്പൂർ വഴി ഗതാഗതം നിരോധിച്ചത്. ഏനാമാവ് റെഗുലേറ്ററിന്റെ വടക്കുഭാഗത്തുള്ള കൽപ്പടവുകൾ തകരുകയും ഇതിനോടു ചേർന്നുള്ള റോഡ് തകർച്ചാ ഭീഷണി നേരിടുകയും ചെയ്ത സാഹചര്യത്തിലാണ് കാഞ്ഞാണി റോഡും അടച്ചത്.

ബസ് ഉൾപ്പെടെയുള്ള പൊതു ഗതാഗതവും തടസ്സപ്പെട്ടതോടെ ജനം വലഞ്ഞു. യാത്രാ സൗകര്യം പൂർണമായി തടസ്സപ്പെട്ട നിലയിലാണ്. ലക്ഷ്യസ്ഥാനങ്ങളിലെത്താൻ കഴിയാതെ യാത്രക്കാർ പെരുവഴിയിലായി. മുരളി പെരുനെല്ലി എംഎൽഎയും കലക്ടർ ഹരിത വി. കുമാറും ഏനാമാവിലെത്തി. അടിയന്തരമായി കല്ലും മണ്ണും ഉപയോഗിച്ച് തകർന്ന ഭാഗങ്ങൾ ഉറപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

ഇന്ന് ഏനാമാവ് റെഗുലേറ്ററിനു മുകളിലൂടെ കാഞ്ഞാണി വഴി ഒറ്റവരി ഗതാഗതത്തിന് തുറന്നുകൊടുക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ. പരപ്പൂഴയിൽ താൽക്കാലിക അപ്രോച്ച് റോ‍ഡ് ഉടൻ നിർമിച്ച് 27 മുതൽ ഒറ്റവരിയായി പുതിയ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടാൻ കലക്ടറേറ്റിൽ ചേർന്ന അടിയന്തര യോഗം തീരുമാനിച്ചു. മുരളി പെരുനെല്ലി എംഎൽഎ, കലക്ടർ ഹരിത വി. കുമാർ,

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജിയോഫോക്സ്, ശ്രീദേവി ജയരാജ്, മരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ, കരാറുകാർ തുടങ്ങിയവർ പങ്കെടുത്തു. 2 വർഷം മുൻപു തുടങ്ങിയ പാലത്തിന്റെ നിർമാണം പൂർത്തിയാക്കാൻ കരാറുകാർ ഒടുവിൽ സെപ്റ്റംബർ 30 വരെ സമയം ആവശ്യപ്പെട്ടു. മുൻപും പലപ്പോഴായി സമയം നീട്ടിക്കൊടുത്തിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA