ADVERTISEMENT

ചേർപ്പ്∙ മുത്തുള്ളിയാൽ മുതൽ ഇഞ്ചമുടി തേവർറോഡ് വരെ പാതയോരത്തു നിൽക്കുന്ന വൻമരങ്ങൾ അപകടഭീഷണിയായി. വേരു പുറത്തായി നിൽക്കുന്ന മരങ്ങളും ചിതലെടുത്ത് ഇത്തിൾക്കണ്ണി വളർന്നു നിൽക്കുന്ന വലിയ കൊമ്പുകളും റോഡിലേക്ക് കടപുഴകിയും ഒടിഞ്ഞും വീഴുന്നത് പതിവാണ്. 9 തിങ്കൾ രാത്രി ഇഞ്ചമുടി പെട്രോൾ പമ്പിനു സമീപം മാവിന്റെ കൊമ്പ് റോഡിലേക്ക് വീണിരുന്നു.

ഈ സമയം വാഹനങ്ങൾ ഇല്ലാതിരുന്നതിനാലാണ് അപകടം ഒഴിവായത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി കൊമ്പുകൾ വെട്ടിമാറ്റുന്നതു വരെ മണിക്കൂറോളം സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. അധികൃതർ പരാതികൾ അവഗണിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com