ADVERTISEMENT

സർക്കാർ ഓഫിസുകൾക്ക് മാർക്കിടാൻ ജനങ്ങൾക്ക് അവസരമൊരുക്കുന്ന  ‘എന്റെ ജില്ല’ മൊബൈൽ ആപ്പ് നിലവിൽ വന്നിട്ട് 1 വർഷമായി. ജില്ലയിലെ ഓഫിസുകൾക്ക് ജനം നൽകിയ ‘റേറ്റിങ്’ ഇതാ..

തൃശൂർ ∙ ജില്ലയിലെ സർക്കാർ സേവനങ്ങൾക്കു ജനം നൽകിയതു ‘സമ്മിശ്ര’ റേറ്റിങ്. സർക്കാർ സേവനങ്ങളിലെ പോരായ്മകൾ പരിഹരിക്കാനും ജനത്തിന് അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കാനും സംസ്ഥാന സർക്കാർ തയാറാക്കിയ ‘എന്റെ ജില്ല’ മൊബൈൽ ആപ്പിലാണു ജനം പ്രതികരണം രേഖപ്പെടുത്തിയത്. നല്ല അഭിപ്രായത്തിന്റെ സൂചനയായ ഫൈവ് സ്റ്റാർ റേറ്റിങ് ആണു കൂടുതൽ ഓഫിസുകൾക്കും ലഭിച്ചത്. എന്നാൽ, ആകെയുള്ള റേറ്റിങ്ങിന്റെ പാതിയോളം വിമർശനപരവുമാണ്. ഇതിലേറെയും പൊതുമരാമത്തു വകുപ്പിനു നേർക്കാണ്. 

എവിടെയാ ,‘എന്റെ ജില്ല’

ഫോണിലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ കയറി എന്റെ ജില്ല എന്ന് ഇംഗ്ലിഷിൽ ടൈപ്പ് ചെയ്ത‍ാൽ ആപ്പ് കണ്ടെത്താം. ഇതു ഡൗൺലോഡ് ചെയ്ത് ജില്ല തിരഞ്ഞെടുത്താൽ ഓഫിസുകളുടെ പട്ടിക വകുപ്പു ത‍ിരിച്ചു കാണാം. ബന്ധപ്പെട്ട ഓഫിസ് തിരഞ്ഞെടുത്ത് സേവനങ്ങളെക്കുറിച്ചുള്ള അഭിപ്രായവും നിർദേശവും റേറ്റിങ്ങും രേഖപ്പെടുത്താം. ആപ്പിലൂടെ സർക്കാർ ഓഫിസുകളുടെ ലൊക്കേഷൻ കണ്ടെത്താനും വഴി അറിയാനും കഴിയും. ജനം രേഖപ്പെടുത്തുന്ന ഓരോ പരാതിയും ജില്ലാ ഭരണകൂടം നിരീക്ഷിക്കുന്നുണ്ട്.

ഓഫിസുകളുടെ എണ്ണം  : 383

‘റിവ്യു’കളുടെ എണ്ണം   : 790

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com