ADVERTISEMENT

കുന്നംകുളം ∙ പാറേമ്പാടത്ത് പൈപ്പ് സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിച്ച കുഴിയിൽ‍ സ്കൂട്ടർ മറിഞ്ഞു  ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ മണ്ണാർക്കാട് മുണ്ടെടത്ത് മന മാധവന്റെ മകൻ ഡിയോവിന് (35) പരുക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ 2 അടിയന്തിര ശസ്ത്രക്രിയകൾക്ക് വിധേയമാക്കി. ഇന്നലെ രാവിലെ ആറോടെയാണ് അപകടം. ഗുരുവായൂർ ക്ഷേത്രത്തിൽ ക്ലാർക്കായ ഡിയോവ് അവധി കഴിഞ്ഞ് വീട്ടിൽ നിന്ന് ജോലിക്ക് പോകുകയായിരുന്നു. ചെളിവെള്ളം കെട്ടി നിൽക്കുന്ന കുഴിയിൽ ചാടി വണ്ടി മറിഞ്ഞതോടെ മുഖമടിച്ചു വീണ ഇയാളുടെ ഹെൽമെറ്റിന്റെ ബെൽറ്റ് പൊട്ടി.

1,പാവറട്ടി – ചിറ്റാട്ടുകര റോഡിൽ വിളക്കാട്ടുപാടം ജംക്‌ഷനിൽ അപകടത്തിനിടയാക്കിയ വലിയ കുഴി  2,പാവറട്ടി – ചിറ്റാട്ടുകര റോഡിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ പരുക്കേറ്റ മിനി
1,പാവറട്ടി – ചിറ്റാട്ടുകര റോഡിൽ വിളക്കാട്ടുപാടം ജംക്‌ഷനിൽ അപകടത്തിനിടയാക്കിയ വലിയ കുഴി 2,പാവറട്ടി – ചിറ്റാട്ടുകര റോഡിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ പരുക്കേറ്റ മിനി

താടിയെല്ലിനും വലതു കാലിനും പൊട്ടലുണ്ട്. ജല വിതരണ പൈപ്പ് മാറ്റി സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിച്ച ഭാഗം ശരിയായി മൂടാത്തതാണു അപകടം വരുത്തിയെന്നാണ് ആക്ഷേപം. പൈപ്പ് നന്നാക്കിയ ഇതിനായി ഉണ്ടാക്കിയ കുഴി കോൺക്രീറ്റ് ഉപയോഗിച്ച് അടച്ചതാണ്.‍ ഇത് ഇളകി കുഴി രൂപപ്പെട്ട് വെള്ളം കെട്ടിനിൽക്കുന്നുണ്ട്. റോഡിലെ ചതിക്കുഴി തിരിച്ചറിയാതെ ഇരുചക്ര വാഹന യാത്രക്കാർ ഇവിടെ അപകടത്തിൽപ്പെടുന്നതു പതിവാണ്.

പാവറട്ടി ∙ ചിറ്റാട്ടുകര റോഡിലെ വൻ കുഴിയിൽ വീണ് അധ്യാപികയ്ക്ക് പരുക്ക്. ഏനാമാവ് സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ അധ്യാപികയും പാവറട്ടി വിളക്കാട്ടുപാടം ചിറ്റിലപ്പിള്ളി വൈദ്യക്കാരൻ ജോജോയുടെ ഭാര്യയുമായ മിനിയാണ് (55) അപകടത്തിൽപെട്ടത്. വീട്ടിൽ നിന്നു ഭർത്താവിനൊപ്പം സ്കൂളിലേക്കു വരുന്നതിനിടെ വിളക്കാട്ടുപാടം റോഡ് ജംക്‌ഷനിലെ കുഴിയിൽ  വീഴുകയായിരുന്നു.

തലയ്ക്കു പിന്നിൽ മുറിവുണ്ട്. പാവറട്ടി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി. തൃത്താല ശുദ്ധജല പദ്ധതിയുടെ പൈപ്പിടാനെടുത്ത ചാലുകളാണ് ചതിക്കുഴികളായത്. പാവറട്ടി സെന്റർ മുതൽ ചിറ്റാട്ടുകര പോൾമാസ്റ്റർപടി വരെ മരാമത്ത് വകുപ്പിന്റെ റോഡ് പൂർണമായി തകർന്നിട്ടുണ്ട്. ജല ജീവൻ മിഷൻ പദ്ധതിക്കുവേണ്ടി പൈപ്പിടാൻ പൊളിച്ച മുപ്പതിലധികം പഞ്ചായത്ത് റോഡുകളും അപകടത്തിലാണ്.

2 മാസം മുൻപാണ് റോഡിൽ വലിയ ചാലുകൾ കീറി പൈപ്പിട്ടത്. ചാലുകളിൽ വെറുതെ മണ്ണിട്ടിട്ടേയുള്ളു. ഉറപ്പിച്ചിട്ടില്ല. ചിറ്റാട്ടുകര റോഡ് അറ്റകുറ്റ പണിക്ക് 50 ലക്ഷം അനുവദിച്ചെങ്കിലും പൈപ്പിടൽ പൂർത്തിയാക്കിയതായി ജല അതോറിറ്റി മരാമത്ത് വകുപ്പിന് കത്ത് നൽകാത്തതുമൂലം പണി തുടങ്ങാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com