പഴയ അയ്യന്തോളല്ല; 3 രൂപ കൂട്ടി!

thrissur news
SHARE

തൃശൂർ ∙ മൂന്നു പതിറ്റാണ്ടു മുൻപ് സമരത്തിലൂടെ നേടിയെടുത്ത ഫെയർ സ്റ്റേജ് ആനുകൂല്യം അയ്യന്തോളിനു നഷ്ടമായി. ടൗണിൽ നിന്നു ബസിൽ മിനിമം നിരക്കു മാത്രമുണ്ടായിരുന്ന അയ്യന്തോളിലേക്ക് ഇപ്പോൾ ബസ് ചാർജ് 13 രൂപ. മിനിമം നിരക്കിനെക്കാൾ 3 രൂപ അധികം. ടൗണിൽ നിന്നു പോകുന്ന ബസുകൾക്ക് ആദ്യ ഫെയർ സ്റ്റേജ് ചുങ്കത്തായിരുന്നു. അതിനാൽ ശക്തനിൽ നിന്ന് 3 കിലോമീറ്ററിൽ താഴെ മാത്രം ദൂരമുള്ള അയ്യന്തോളിലേക്ക് 2 സ്റ്റേജിന്റെ തുക വരുമായിരുന്നു.

കലക്ടറേറ്റിലേക്കുള്ള ജീവനക്കാരടക്കം ദിനംപ്രതി നൂറുകണക്കിനാളുകൾ ഉണ്ടായിരുന്നതിനാൽ ആദ്യ ഫെയർ സ്റ്റേജ് അയ്യന്തോൾ ഗ്രൗണ്ട് ആക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയതിനെത്തുടർന്ന് അത് ഒഴിവാകുകയായിരുന്നു. അങ്ങനെയാണ് അയ്യന്തോളിലേക്ക് മിനിമം നിരക്കായത്. അതു 3 പതിറ്റാണ്ടിലേറെ തുടർന്നു. കോവിഡ് കാലത്ത് സ്വകാര്യ ബസുകളുടെ പ്രതിസന്ധി മറികടക്കാനായി നിരക്ക് ഉയർത്തിയപ്പോൾ മിനിമം ചാർജ് 8 രൂപയായി.

ഈ സമയം അയ്യന്തോളിലേക്ക് സ്വകാര്യ ബസുകാർ 10 രൂപ വാങ്ങിയാൽ ബാക്കി കൊടുത്തിരുന്നില്ല. ബസുടമകളുടെ പ്രതിസന്ധി കണക്കിലെടുത്ത് യാത്രക്കാരിൽ പലരും ബാക്കി തിരിച്ചു ചോദിച്ചതുമില്ല. ഇപ്പോൾ വീണ്ടും നിരക്ക് ഉയർത്തിയപ്പോൾ മിനിമം ചാർജ്10 ആയി. എന്നാൽ, അയ്യന്തോളിലേക്കുള്ള നിരക്ക് രണ്ടാമത്തെ ഫെയർ സ്റ്റേജിന്റതായ 13 രൂപയായി ബസ് ജീവനക്കാർ നിശ്ചയിക്കുകയായിരുന്നു.

ഇതിനെതിരെ ജില്ലാ ഉപഭോക്തൃ സമിതി പ്രസിഡന്റ് ജയിംസ് മുട്ടിക്കൽ ആർടിഎ ചെയർമാൻ കൂടിയായ കലക്ടർക്കു പരാതി നൽകിയിരിക്കുകയാണ്. ഫെയർ സ്റ്റേജ് നിർണയത്തിലെ അപാകം ടൗണിൽ പലയിടത്തും യാത്രക്കാരെ വലയ്ക്കുന്നതായി പരാതി ഉണ്ട്. വടക്കേ സ്റ്റാൻഡിൽ  നിന്നു പുറപ്പെടുന്ന ബസിൽ പാട്ടുരായ്ക്കൽ കഴിഞ്ഞാൽ 13 രൂപ നൽകണം.

നേരത്തേ, മുനിസിപ്പൽ സ്റ്റാൻഡിൽ നിന്ന് ബസുകൾ പുറപ്പെടുമ്പോൾ പാട്ടുരായ്ക്കൽ ആദ്യ സ്റ്റേജ് ആയി നിശ്ചയിച്ചിരുന്നു. വടക്കേ സ്റ്റാൻഡിൽ നിന്നുള്ള ബസുകൾക്കും അതേ സ്റ്റേജ് അടിസ്ഥാനമാക്കിയതിനാൽ ഈ സ്റ്റാ‌ൻഡിൽ നിന്ന് കിലോമീറ്ററിൽ താഴെ മാത്രം ദൂരമുള്ള പെരിങ്ങാവിലേക്ക് 13 രൂപ നൽകണമെന്നതാണു സ്ഥിതി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA