ഒരു കിടപ്പുമുറിയും ചെറിയ സിറ്റൗട്ടും; ഈ ദമ്പതികൾക്ക് പുഴയിൽ ഒരു വീടുണ്ട്!

വാഴാനിപുഴയിലെ ചാലയ്ക്കല്‍ചിറയില്‍ പ്ലാസ്റ്റിക് കന്നാസുകള്‍ അടുക്കി കെട്ടിയുണ്ടാക്കിയ ചങ്ങാടത്തിനു മുകളില്‍ നിര്‍മിച്ച വീടിനുള്ളില്‍ ദമ്പതിമാരായ വിജേഷും അയനയും.
വാഴാനിപുഴയിലെ ചാലയ്ക്കല്‍ചിറയില്‍ പ്ലാസ്റ്റിക് കന്നാസുകള്‍ അടുക്കി കെട്ടിയുണ്ടാക്കിയ ചങ്ങാടത്തിനു മുകളില്‍ നിര്‍മിച്ച വീടിനുള്ളില്‍ ദമ്പതിമാരായ വിജേഷും അയനയും.
SHARE

എരുമപ്പെട്ടി∙ പാഴ് വസ്തുക്കൾ കൊണ്ട് ചങ്ങാടവും ഇതിൻമേൽ വീടുമൊരുക്കി പുഴയിൽ താമസമാക്കിയിരിക്കുകയാണ് ദമ്പതികൾ.കുമ്പളങ്ങാട് കടമാംകുളം വീട്ടിൽ വിജേഷും ഭാര്യ അയനയുമാണ് വാഴാനി പുഴയിൽ ചങ്ങാടം വീട്ടിൽ കഴിയുന്നത്. സിനിമാ മേഖലയിൽ ആർട് വർക്കുകൾ ചെയ്തുവരുന്ന വിജേഷിന്റെ സ്വപ്നമായിരുന്നു ചങ്ങാടത്തിലെ വീട്. ഇതിനായി പഴയ പ്ലാസ്റ്റിക് കന്നാസുകൾ നിരത്തി അടുക്കി കെട്ടിയാണ് ചങ്ങാടം നിർമിച്ചത്. ഗ്ലാസുകൾ കൊണ്ടുവരുന്ന മരത്തിന്റെ വലിയ ഫ്രെയിമുകളും ‍ടാർപോളിൻ ഷീറ്റും സാരികളടക്കമുള്ള തുണികളും ഉപയോഗിച്ച് വീടു നിർമിച്ചു.

ഒരു മാസത്തോളം വേണ്ടി വന്നു നിർമാണത്തിന്. ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതും ഉറങ്ങുന്നതുമെല്ലാം ഇതിനുള്ളിൽ തന്നെ. ഒരു കിടപ്പുമുറിയും പുറം കാഴ്ചകൾ കാണുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും ആരെങ്കിലും വീട്ടിൽ എത്തിയാൽ ഇരിക്കാനായി വീടിന്റെ മുൻ വശത്ത് കുറച്ച് സ്ഥലവും ഒരുക്കിയിട്ടുണ്ട്. സോളർ ലൈറ്റ് ചാർജ് ചെയ്ത് ഉപയോഗിക്കുന്ന ബാറ്ററിയാണ് ചങ്ങാടം വീട്ടിലെ വൈദ്യുതിക്കായിഉപയോഗപ്പെടുത്തുന്നത്. വാഴാനി പുഴയുടെ ചാലയ്ക്കൽ ചിറയിലാണ് വെളളത്തിൽ ഓളമിട്ട് നിൽക്കുന്ന വിജേഷിന്റെ ചങ്ങാടം വീട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA